ദൈവത്തിന്റെ പങ്ക് :
മൂന്നു പുരോഹിതന്മാര്‍ പ്രഭാത സവാരിക്ക് ഇറങ്ങിയതാണ്. ജനങ്ങളില്‍ ദൈവ വിശ്വാസം കുറഞ്ഞു പോകുന്നു എന്നും അത് ഹുണ്ടിക വരുമാനത്തില്‍ പ്രതിഫലിക്കുന്നുണ്ട് എന്നും ഒരാള്‍ പറഞ്ഞു.
"നിങ്ങളൊക്കെ കിട്ടുന്ന പണം മത കാര്യങ്ങള്‍ക്കായും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായും എങ്ങനെ വീതിക്കും?" ആദ്യത്തെ ആള്‍ ചോദിച്ചു.
"ഞാന്‍ ഒരു വര വരക്കും. ഓരോ ദിവസവും കിട്ടുന്ന പണം ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് മുകളിലോട്ട് എറിയും. വരയ്ക്കു ഇപ്പുറം ഉള്ളത് എന്റെ പണം. അപ്പുറം വീണത് ദൈവ കാര്യങ്ങള്‍ക്കും ആയി എടുക്കും" രണ്ടാമത്തെ പുരോഹിതന്‍ പറഞ്ഞു
"ഞാന്‍ ഒരു വൃത്തം വരക്കും. ഓരോ ദിവസവും കിട്ടുന്ന പണം ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് മുകളിലോട്ട് എറിയും. വൃത്തത്തില്‍ വീണത് എനിക്ക്. വൃത്തത്തിനു പുറത്ത് വീണത് ദൈവത്തിന്. ഇതാണ് എന്റെ രീതി" മൂന്നാമന്‍ പ്രതികരിച്ചു.
ഉടനെ രണ്ടു പേരും കൂടി ചോദ്യ കര്‍ത്താവായ ഒന്നാമനെ നോക്കി.
"ഞാന്‍ വൃത്തവും വരയുമോന്നും വരക്കാറില്ല. കിട്ടുന്ന പണം മുഴുവന്‍ മുകളിലെക്കിടും. സര്‍വ ശക്തനായ ദൈവം അദ്ദേഹത്തിന് ആവശ്യമുള്ളത് പിടിച്ചെടുക്കും. ബാക്കി നിലത്തു വീണത് ഞാന്‍ എടുക്കും" ഒന്നാമന്‍ പറഞ്ഞു!
Basheer Muhammed
No comments:
Post a Comment