Chakrapani writes:
കുറച്ചു മുമ്പാണ്.
അന്ന് ഇന്നത്തെപ്പോലെ ഫോണും വാട്സാപ്പും ഇന്നും ഇല്ല.
ഒരിയ്ക്കൽ തിരക്കിനിടയിൽ ഒരു ഡോക്ടർ തന്റെ കുട്ടി പഠിയ്ക്കുന്ന സ്‌കൂളിലേക്ക് ഒരു കുറിപ്പ് കൊടുത്തു വിട്ടു.
കുട്ടിയെ ഉടനെ വീട്ടിലേയ്ക്ക് വിടണം. അതായിരുന്നു ആവശ്യം.
കുറിപ്പ് വായിച്ച ടീച്ചർക്ക് ഒന്നും മനസ്സിലായില്ല.
പ്രിന്സിപ്പാളിനും മനസ്സിലായില്ല.
കൂടിയാലോചനയിൽ, ഡോക്ടർ എന്തെഴുതിയാലും സ്ഥലത്തെ മെഡിക്കൽ സ്റ്റോറിലെ ഫർമസിസ്റ്റ് വായിച്ചെടുക്കും എന്നൊരഭിപ്രായം പൊന്തി വന്നു.
മാഷമ്മാര് കുറിപ്പുമായി ഫർമസിസ്റ്റിനെ കാണാൻ ചെന്നു.
"മൂന്നു തരം ഗുളികയുണ്ട്.
കഴിയ്‌ക്കേണ്ട വിധം പേക്കറ്റിൽ എഴുതിയിട്ടുണ്ട്.
ഓയിന്റ്മെന്റ് രാവിലെയും വൈകുന്നേരവും പുരട്ടണം.
234 രൂപാ അമ്പത് പൈസ..."
ഫർമസിസ്റ്റ് പറഞ്ഞു.
No comments:
Post a Comment