Mohanan writes:
അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക്.
ഒരു യുവാവ് രാവിലെ 6 മണിക്ക് ബൈക്കിൽ പോകുമ്പൊ ഒരു പ്രായമുള്ളയാൾ നടന്ന് വരുന്നു. സങ്കടം തോന്നീട്ട് വണ്ടി നിർത്തി കേറിക്കോളാൻ പറഞ്ഞു.
വേണ്ടാന്ന് അയാളും...
ഒടുവിൽ ഇത്തിരി ബലം പ്രയോഗിച്ച് അയാളെ വണ്ടിയിൽ കയറ്റി
[അതൊക്കെ നമ്മളെ ഉത്തരവാദിത്തമല്ലേ?].
വണ്ടീന്ന് ഇറങ്ങീട്ട് അയാൾ പറഞ്ഞത് കേട്ടിട്ട് യുവാവിന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു.
"മോൻ ദിവസോം ഇതിലേ ആണോ വണ്ടീൽ പോകാറ്?"
"അതെ. എന്തേ?"
"സ്ഥലം മാറ്റി പിടിക്കാനാ. ഡോക്ടർ പറഞ്ഞതാ രാവിലെ എണീറ്റ് നടക്കാൻ. നിന്നപ്പോലത്തെ ഊളകൾ ഉണ്ടെങ്കിൻ ആയുസെത്താതെ ചാവേണ്ടി വരും."
No comments:
Post a Comment