പഴയ പാട്ട്:
പണ്ടൊരു നാളില്‍ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു.
പട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു.
അവരെ തെരുവിലെ വേശ്യപ്പുരകള്‍ക്കരികില്‍ കണ്ടു ജനങ്ങള്‍ ചിരിച്ചു.
പുതിയ പാട്ട്:
ഇന്നൊരു നാളില്‍ പട്ടണനടുവില്‍ നട്ടുച്ചയ്ക്ക് കേമറ വെച്ചു.
പകല്‍മാന്യന്മാര്‍ കഥയറിയാതെ പതിവു പോലെ വിഹരിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ലെന്‍സില്‍ പെട്ടു.
'കേമറ വെച്ചവന്‍ കുറ്റക്കാരന്‍' എന്ന് സമൂഹം ആര്‍ത്തുവിളിച്ചു.

No comments:
Post a Comment