ഒരു കൊച്ചുകുടിലില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആ മുത്തശ്ശി ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗവുമായിരുന്നു. ഒരു ദിവസം അവര്‍ എല്ലാ പൂവന്‍കോഴികളെയും കൊന്നു കളയാന്‍ തീരുമാനിച്ചു. അയല്‍വാസികളോടുള്ള ഒരു സൌന്ദര്യപ്പിണക്കമായിരുന്നു അതിനുള്ള പ്രകോപനം.
ആരോ ചോദിച്ചു: 'അതിന്ന് പൂവന്‍ കോഴികളെ കൊല്ലുന്നതെന്തിന്?'
മുത്തശ്ശി തിരിച്ചു ചോദിച്ചു: 'എന്റെ കോഴി കൂവിയില്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ നേരം പുലരും?'
ആരോ ചോദിച്ചു: 'അതിന്ന് പൂവന്‍ കോഴികളെ കൊല്ലുന്നതെന്തിന്?'
മുത്തശ്ശി തിരിച്ചു ചോദിച്ചു: 'എന്റെ കോഴി കൂവിയില്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ നേരം പുലരും?'
No comments:
Post a Comment