മൂന്നു സുഹൃത്തുക്കള്‍ ശബരി മലയ്ക്ക് പോയി. രാത്രി കിടന്നുറങ്ങിയപ്പോള്‍ മൂവരുടെയും പെഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിനും മടക്കയാത്രക്കും കരുതിയ വകയാണ് അതിലുണ്ടായിരുന്നത്. വളരെ നേരം അന്വേഷിച്ചെങ്കിലും പരിചയക്കാരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം അവര്‍ ഒരു തീരുമാനമെടുത്തു. മൂവരും നിലത്തിരുന്ന്, മുമ്പില്‍ ഒരു തോര്‍ത്ത് വിരിച്ചു.
ആരെന്തു ചോദിച്ചാലും മറുപടി ആംഗ്യം മാത്രം.
ഊമകളോട് ദയതോന്നി പലരും നാണയങ്ങള്‍ ഇട്ടുകൊടുത്തു. ഭക്ഷണത്തിനും മടക്കയാത്രക്കുമുള്ള പണം കിട്ടിയപ്പോള്‍ സന്തോഷാതിരേകത്താല്‍ മൂവരും ഉച്ചത്തില്‍ വിളിച്ചു: 'സ്വാമിയേ ശരണമയ്യപ്പാ..."
ഇത് കണ്ട ഭക്തന്മാര്‍ പ്രചരിപ്പിച്ചത് ഇപ്രകാരമായിരുന്നു:
"ശബരിമലയില്‍ മൂന്നു ഊമകള്‍ സംസാരിച്ചു"
No comments:
Post a Comment