Followers

Wednesday, September 4, 2019

പല്ലുവേദന

സ്വന്തം കാര്യം 😊

'മുല്ല' കടുത്ത പല്ലുവേദന അനുഭവിക്കുകയാണ്.  രാത്രി മുഴുവൻ കടുത്ത വേദന സഹിച്ച് ഉറങ്ങാതിരുന്നു. നേരം പുലർന്നപ്പോൾ അടുത്ത വീട്ടിൽ നിന്നും ഒരു കൂട്ട കരച്ചിൽ കേട്ടു.

മുല്ല അവരോട് വിളിച്ചുചോദിച്ചു.

"എന്തുപറ്റി?"

അയൽവീട്ടിലെ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞുകൊണ്ട് പറഞ്ഞു

"ഞങ്ങളുടെ അച്ഛൻ മരിച്ചു"

"ഹോ, അത്രയേ ഉള്ളൂ! ഞാൻ വിചാരിച്ചു ആർക്കെങ്കിലും പല്ലുവേദന വന്നു എന്ന്"

Cee Vee

Tuesday, September 3, 2019

മറന്നു

അതിഥിക്ക് മുന്‍പില്‍ വച്ച് ഭാര്യയെ 'മുത്തേ, പൊന്നേ' എന്നൊക്കെ വിളിക്കുന്നത് കേട്ട്, സന്തോഷത്തോടെ അതിഥി അയാളോട് സ്വകാര്യം പറഞ്ഞു.

"ഇങ്ങനെ സ്നേഹത്തോടെ വിളിക്കാന്‍ ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ വലിയ അടുപ്പത്തില്‍ ആണല്ലേ?"

അയാള്‍: അതുകൊണ്ടല്ല. ഞാന്‍ സത്യത്തില്‍ അവളുടെ പേര് തന്നെ മറന്നു പോയി!

Cee Vee

Sunday, September 1, 2019

പറയൂ

"മരിച്ചുപോയാൽ എന്ത് സംഭവിക്കും?"  ഒരാൾ മുല്ലയോട് ചോദിച്ചു.

"എനിക്കറിയില്ല" മുല്ല ശബ്ദം താഴ്ത്തി പറഞ്ഞു.

"തലപ്പാവും തൊപ്പിയും ധരിച്ച താങ്കൾക്ക് പോലും അത് അറിയില്ല എന്നോ?" അയാൾ ഈർഷ്യയോടെ ചോദിച്ചു.

മുല്ല തന്റെ തൊപ്പിയും തലേക്കെട്ടും ഊരി എടുത്ത്  അയാളുടെ തലയിൽ വെച്ചു.

"ഇനി താങ്കൾ പറയൂ" മുല്ല നിർവികാരനായി പറഞ്ഞു😎
Cee Vee

Wednesday, August 28, 2019

കണ്ടാൽ

അനുഭവം:
അബ്ബാസ് കെ എ പാസ്പോര്ട്ട് എടുക്കാൻ വന്നു. സ്വദേശം പുത്തിഗെ പഞ്ചായത്തിലെ കന്തൽ.
പൂർണ നാമം: ABBAS KANDAL ANDUNHI

സഹപ്രവർത്തകൻ വിശ്വൻ എന്ന വിശ്വനാഥൻ അതുറക്കെ വായിച്ചു:
അബ്ബാസ് കണ്ടാൽ അന്തുഞ്ഞി!!!

Farooque Shrqui Thalangara

Monday, August 12, 2019

കാളകൾ

പാടത്ത് പണിയിലേർപ്പെട്ട വേലുഅണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്.

□ താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?_

■ അതെ.

□ എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കാറ് ?

■ കറുത്തതിനോ അതോ വെളുത്തതിനോ?

# ഉത്തരം കേട്ട് ഒന്ന് അമ്പരന്നുവെങ്കിലും സമചിത്തത വീണ്ടെടുത്ത്
വെളുത്തതിന് ?

■ പച്ചപ്പുല്ല്

□ കറുത്തതിനോ ?

■ പച്ചപ്പുല്ല്

□ ശരി. ഇവയെ എന്തു വെള്ളത്തിലാണ് കുളിപ്പിക്കാറ്  ?

■ കറുത്തതിനെയോ അതോ വെളുത്തതിനെയോ?

□ കറുത്തതിനെ ?

■ പച്ചവെള്ളത്തിൽ

□ അപ്പോൾ വെളുത്തതിനെയോ ?

■ പച്ചവെള്ളത്തിൽ

□ രാത്രിയിൽ ഇവയെവിടെയാണുറങ്ങുന്നത് ?

■ വെളുത്തതോ അതോ കറുത്തതോ?

# നല്ല നീരസത്തോടെ എങ്കിലും ഒരൽപ്പം ചിരി വരുത്തി...

□ വെളുത്തതിനെ ?

■ അതിനെ പുറകിലത്തെ തൊഴുത്തിൽ.

□ അപ്പോൾ കറുത്തതിനെ?

■ അതിനെയും അവിടെത്തന്നെ.

#$ ഇതോടെ കൺട്രോൾ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ :

□ താനെന്തൊരു ദുരന്തമാണെടോ? ചോദിക്കുമ്പോഴൊക്കെ കറുത്തതിനെയോ വെളുത്തതിനെയൊന്ന് ചോദിച്ച് താനെന്താ കളിക്കുകയാണോ ?

■ വേലു അണ്ണൻ : കറുത്ത കാള എന്റെതാണ്.

□ അപ്പോൾ വെളുത്ത കാളയോ ?

■ അതും എന്റെതു തന്നെ

ഇതോടെ മാധ്യമക്കാരന്റെ കിളി പോയി.
കൂളായി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി വേലു അണ്ണൻ പറഞ്ഞു ... എന്നും കാലത്ത് മുതൽ ഇരുട്ടും വരെ ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും കാണിച്ച് നാട്ടുകാരുടെ ക്ഷമ കെടുത്തുന്ന നിന്നെയൊക്കെ ഒന്ന് കൈയ്യിൽ കിട്ടാൻ കാത്തിരിക്കയായിരുന്നു.

കടപ്പാട്

MR Anilkumar

Friday, July 26, 2019

ഗ്രാവിറ്റി

"ഐസക് ന്യൂട്ടന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ തലയിലേക്ക് ഒരാപ്പിള്‍ വീഴുകയും ആ അനുഭവത്തില്‍ നിന്ന് അദ്ദേഹം 'ഗ്രാവിറ്റി നിയമം' കണ്ടു പിടിക്കുകയും ചെയ്തു. എന്തൊരു ബുദ്ധി, അല്ലെ കുട്ടികളെ?"

"അതെ ടീച്ചര്‍ , ശരിയാണ്. അങ്ങേര് ഇതുപോലെ വല്ല ക്ലാസ് ടീച്ചറുടെയും വായില്‍ നോക്കി ഇരിക്കുവായിരുന്നേല്‍ ഒരു കുന്തോം കണ്ടു പിടിക്കില്ലായിരുന്നു!"

Cee Vee

Wednesday, July 24, 2019

പീസ്‌

പണ്ട് ഒറ്റപ്പാലത്തെ ഒരു തിയേറ്ററിൽ  "A" പടങ്ങള്‍ മാത്രം കളിക്കുന്ന സമയം...

ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ്‌ വേറെ ഇടും...
ചിനക്കത്തൂർ പൂരത്തിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള Xചേട്ടന്‍ അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ആ തിയ്യറ്ററില്‍ ചെന്നു...
പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി.

"പീസ്‌ ഇടടാ @#%$^& ഡാഷ് മോനേ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന X ചേട്ടന്‍ ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന xxമോൻ.
അവര്‍ തമ്മില്‍ കണ്ടു......!!! 😨😨😕
............................................................
പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ,
X ചേട്ടന്‍ അപ്പവും കോഴിക്കറിയും കഴിക്കുന്നു.

xxമോൻ പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല. xxമോൻ അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി.എന്നിട്ട് ചോദിച്ചു,
"പീസ്‌ ഇടട്ടെ മോനേ? പീസ്‌ ഇനീം ഇടട്ടെ?"
മോന്‍ അപ്പനെ നോക്കി.......
അപ്പന്‍ മോനേ നോക്കി.
എന്നിട്ട് അമ്മയോട് പറഞ്ഞു...

"വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!"😃😛🤣

Vijay Raghavan Chempully

Tuesday, April 2, 2019

മെല്ലെ മെല്ലെ

ഫാദർ: മദ്യപാനം മെല്ലെ മെല്ലെ മരണത്തിലെക്കാണ് നയിക്കുന്നത്..
കാദർ: മെല്ലെ മെല്ലെ മതിയച്ചോ എനിക്ക് മരിക്കാൻ ധൃതിയൊന്നുമില്ല..
Abdulla Gurukkal

Wednesday, September 12, 2018

അനുഭവം

അങ്ങനെ നമ്പൂതിരി സിനിമ കാണൽ ഒരു പതിവാക്കി. ഇത്തവണ മൂപ്പർ ഇല്ലത്തെ കാര്യസ്ഥൻ രാമനെയും കൂട്ടിയാണ് സിനിമയ്ക്ക് പോയത്.

ഒരു സീനിൽ, നിരാശ പൂണ്ട നായകൻ രണ്ടാം നിലയുടെ മുകളിൽ നിന്നും ചാടുവാനൊരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി രാമനോടു ചോദിച്ചു.

"രാമാ, ആ പയ്യൻ ചാടുമോ, ഇല്ലയോ ?
“അതിലെന്താ സംശയം ? അവൻ ചാടും !

“ഉറപ്പ് ? ..''

''എനിക്കുറപ്പാണ് ..”

“ന്നാൽ നൂറുരൂപയ്ക്ക് പന്തയം .. നോം പറേണൂ , അവൻ ചാടില്ല!”“എങ്കിൽ ശരി ..”പക്ഷെ, തിരുമേനിയുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് നായകൻ ചാടി !

തിരുമേനി പന്തയത്തുക കൊടുക്കാനൊരുങ്ങിയപ്പോൾ രാമൻ
-“തിരുമേനീ, എന്നോടു ക്ഷമിക്കണം .. ഞാൻ ഈ പടം മുമ്പൊരു തവണ കണ്ടതാണ് ..! അതുകൊണ്ട് പന്തയത്തുക തരണ്ടകാര്യമില്ല !”

തിരുമേനിയുടെ മറുപടി ഇങ്ങിനെയായിരുന്നു -“ഡോ, നോമും ഈ പടം മുമ്പൊരു തവണ കണ്ടതാ ..! കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു .. ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ലെന്നാ നോം നിരീച്ചത് ! ങ്ഹാ .. എന്താപ്പോ പറയ്യാ .. ഇവനൊക്കെ ഇനി എപ്പോഴാണാവ്വോ ദൊക്കെ പഠിക്ക്യാ ..!??” 
Ajith Kumar MA

Thursday, August 23, 2018

സമ്മതിക്കില്യ

കോരൻ : തിരുമേനീ അടിയന്റെ കുടിൽ മഴയത്ത് പൊളിഞ്ഞ് പോയി.. കുട്ടികളും, ഭാര്യയും എല്ലാം മഴയത്ത് ആണെ...

തിരുമേനി : കഷ്ടംതന്നെ കോര.. വിധി എന്നല്ലാതെ എന്താ പറയാ.. ആട്ടെ എന്ത് നഷ്ടം വന്നു?

കോരൻ : ഒരു ഇരുനൂറു ഉർപ്യ നഷ്ടം വന്നിട്ടുണ്ട്.

തിരുമേനി : ന്നാ ഒരുർപ്യ.. പോരെ?

കോരൻ : തിരുമേനി ക്ഷമിക്കണം. നമ്മടെ മമ്മുണ്ണിക്ക ഒരു അൻപതുർപ്യ തരാം ന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാൽ വല്യ സഹായാണെ.

തിരുമേനി : എന്താ കോര നീ ഇപ്പറണ്യ? കണ്ടോലോട് കാശ് വാങ്ങി നീ പുര കെട്ടിയാൽ പിന്നെ നോം എന്തിനാ ഇന്റെ ജന്മിയാണ് ന്ന്‌ പറഞ്ഞ് ഇരിക്കുന്നെ.. അതൊന്നും വേണ്ട.. നീ പട്ടിണി കിടന്നു ചത്താലും നോം അത് സമ്മതിക്കില്യ...

(കടപ്പാട്)
Nargees Beegum

ഇത് Nargees Beegum എഴുതിയതല്ലെന്നും എവിടെ നിന്നോ copy & paste ചെയ്തതാണെന്നും അവർ അറിയിച്ചിട്ടുണ്ട്.

Sunday, August 5, 2018

രാജ്യരഹസ്യം

വിൻസ്റ്റൺ ചർച്ചിലിനെ വിഡ്ഡി എന്ന് വിളിച്ചതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്തു. പിറ്റേദിവസം പ്രതിപക്ഷം ഹൗസ് ഓഫ് കോമൺസ് സഭയിൽ ആഞ്ഞടിച്ചു.  പ്രധാനമന്ത്രിയെ വിഡ്ഢി എന്നു വിളിച്ചാൽ അറസ്റ്റ് ചെയ്യുന്ന പട്ടാള ഭരണമാണോ നാട്ടിൽ എന്ന് അവർ ചോദിച്ചു. 
ചർച്ചിലിന്റെ മറുപടി എല്ലാവരും വാ തുറപ്പിച്ചു!

"പ്രധാനമന്ത്രിയെ വിഡ്ഡി  എന്ന് വിളിച്ചത് കൊണ്ടല്ല അയാളെ അറസ്റ്റ് ചെയ്തത്.   മറിച്ച് യുദ്ധസമയത്ത് ഒരു രാജ്യരഹസ്യം വിളിച്ചുപറഞ്ഞതിനാണ്"
Cee Vee

Monday, July 30, 2018

അടുക്കളക്കാരി

കുഞ്ഞമ്പു മാഷ് Cinderella  പേരിന്റെ അർഥം ക്ലാസിൽ പറയുകയായിരുന്നു. Cinder  എന്നാൽ അടുപ്പിലെ ചാരം.  Lass എന്നതിന്റെ ചുരുക്കമാണ് La. പെൺകുട്ടി എന്നർഥം. അപ്പോൾ Cinderella  എന്നാൽ അടുക്കളക്കാരി.

മാഷ് പറഞ്ഞുനിറുത്തിയതും മനുദേവ് ചാടിയെഴുന്നേറ്റു: ഇപ്പോഴായിരുന്നെങ്കിൽ CYLINDERELLA  എന്ന്  പറയേണ്ടി വരുമായിരുന്നു. കാരണം അടുക്കളയിൽ Cinder  ഇല്ല. Cylinder  ആണുള്ളത്.

Zeenath M

Sunday, July 29, 2018

അപ്പോയിന്റ്മെൻറ്

"സാറെ മകന് ഒരു കൗൺസിലിംഗ് വേണം"

"എന്താ പ്രശ്നം?"

"അവൻ ഒരു പ്രണയത്തിൽ പെട്ടിരിക്കുകയാണ്"

"അത് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി"

"അവൻ ഉറങ്ങിയാൽ അവൻറെ ഫോണും വാട്സപ്പും അവൻറെ പുസ്തകങ്ങളും ബാഗും ഒക്കെ ഞാനെന്നും പരിശോധിക്കാറുണ്ട് അങ്ങനെ മനസ്സിലായി"

"അത് ശരി. മകനെ പിന്നെ കാണിക്കാം. ആദ്യം നിങ്ങൾക്ക് ഒരു അപ്പോയിന്റ്മെൻറ് തരട്ടെ?"

Cee Vee

Friday, July 20, 2018

ചെറിയ ഓപറേഷൻ

ഡോക്ടർ(ഓപറേഷൻ തീയേറ്ററിൽ):- "പേടിക്കണ്ട രമേശേ, ഇതൊരു ചെറിയ ഓപ്പറേഷനല്ലേ..."

രോഗി: " പക്ഷെ, എന്റെ പേര് രമേശ് എന്നല്ലല്ലോ"

ഡോക്ടർ: "അത് പിന്നെ എനിക്കറിയാൻ പാടില്ലേ..? രമേശ് എന്റെ പേരാണ് !"

Safarulla Sherule

Wednesday, July 11, 2018

തലച്ചോർ

” ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ശരീരാന്തിരക അവയവമാണ് തലച്ചോർ.  അതിന്റെ പ്രവർത്തനം നിന്നാൽ അയാൾ മരിച്ചു എന്ന് ഉറപ്പിക്കാം.  എന്നാല് ജീവിച്ചിരിക്കെ തന്നെ  ജീവിതത്തിൽ ഒരിക്കൽ അൽപ നേരത്തേക്ക് മാത്രം അത് പ്രവർത്തനം നിർത്തും.". ബയോളജി സാർ പറഞ്ഞു.

"അതെപ്പൊഴാ സാറേ?". പിള്ളേര് കോറസായി ചോദിച്ചു.

"പെണ്ണ് കാണാൻ പോകുമ്പോൾ"
Cee Vee

മനസമാധാനം

മകന് ജോലി ലഭിച്ച് ആദ്യ ശമ്പളം കിട്ടിയപ്പോൾ അച്ഛന് ആയിരം രൂപ കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു.

" ഇൗ പൈസ കൊണ്ട്, കുറച്ച് ദിവസം എങ്കിലും അച്ഛന് മനസമാധാനത്തോടെ ജീവിക്കാനുള്ള, എന്തെങ്കിലും ചെയ്യണം"

അച്ഛൻ സമ്മതിച്ചു.

പിറ്റെ ദിവസം അങ്ങാടിയിൽ പോയി തിരിച്ചു വരുമ്പോൾ ആയാൾ ഭാര്യക്ക് ഒരു സമ്മാനവും വാങ്ങിയാണ് വന്നത്!

#സീവീ

Monday, July 9, 2018

പാതിരാത്രിയിൽ

നന്നായി മദ്യപിച്ച് ആടിയാടി പോകുന്ന യുവ കവിയെ  അർദ്ധരാത്രി പോലീസ് റോഡിൽ തടഞ്ഞു
നിർത്തി ചോദ്യം ചെയ്തു.....

എങ്ങോട്ടാ....?

ഞാൻ ഒരു പ്രഭാഷണം കേൾക്കാൻ
പോവുകയാണ്......

ഈ അസമയത്തോ......? എന്തിനെപ്പറ്റി........?

മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയും........

സംഗതി കൊള്ളാമല്ലോ... ആട്ടെ
ആരാണ് ഈ പാതിരാത്രിയിൽ
പ്രഭാഷണം നടത്തുന്നത്........

എന്റെ ഭാര്യ.....
Yemmar Mohan

Monday, June 25, 2018

ധൂർത്ത്

ഭാര്യയ്ക്ക് ഭയങ്കര ധൂർത്ത്.

ഇന്നലെ 5,000 രൂപ ചോദിച്ചു.
രണ്ടു ദിവസം മുമ്പ് 7,000 ചോദിച്ചു.
കഴിഞ്ഞാഴ്ച 10,000 ചോദിച്ചു. "

സുഹൃത്ത്:  

"ഹോ... ഭയങ്കരം തന്നെ. ഇതൊക്കെ എങ്ങിനെയാ അവർ ചെലവാക്കുന്നത്?"

"ആ... ആർക്കറിയാം.കൊടുത്താലല്ലേ അറിയാൻ പറ്റൂ."

😁😁😀
Vijay Raghavan Chempully

Sunday, June 24, 2018

മൊറോക്കോ

റഷ്യയിലെ ഒരു തെരുവിൽ കണ്ടുമുട്ടിയ രണ്ട് ഫുട്ബോൾ ആരാധകർ:

" നിങ്ങളേത് രാജ്യത്തിൻ്റെ സപ്പോർട്ടറാ..?"

"മൊറോക്കോ.."

"അയ്യേ നിങ്ങക്ക് കൊള്ളാവുന്ന വല്ല രാജ്യത്തിനും സപ്പോർട്ടിക്കൂടെ..  ഞാൻ ബ്രസീൽ ഫാനാ.."

"ബ്രസീലിലെവിടാ നിങ്ങടെ വീട്..?"

"ഏയ് എൻ്റെ വീട് ബ്രസീലിലൊന്നും അല്ല, ഇന്ത്യയിൽ മലപ്പുറം എന്ന സ്ഥലത്താ.."

"എന്നാ എൻ്റെ വീട് മൊറോക്കോയിലാ..."

Sijoy K Jose

Saturday, June 23, 2018

ന്യൂസ്

ഒരു tv റിപ്പോർട്ടർ ഒരു ആട് 🐏കൃഷിക്കാരനെ ഇൻറര്‍വ്യു ചെയ്യാന്‍ ചെന്നു..

റിപ്പോര്‍ട്ടര്‍; താങ്കള്‍ ഈ ആടുകള്‍ക്ക് എന്ത് ആഹാരം ആണ് കൊടുക്കുന്നത്

കൃഷികാരന്‍ ; കറുത്തതിനോ ,വെളുത്തതിനോ .

റിപ്പോര്‍ട്ടര്‍; വെളുത്തതിനു...

കൃഷിക്കാരന്‍ ; പുല്ല്...

റിപ്പോര്‍ട്ടര്‍ ; അപ്പൊ കറുത്തതിനോ.

കൃഷിക്കാരന്‍ ; അതിനും പുല്ല്..

റിപ്പോര്‍ട്ടര്‍ ;താങ്കള്‍ ഇതിനെ കെട്ടിയിടാറണ്ടോ..

കൃഷിക്കാരന്‍; കറുത്തതിനെയോ ,വെളുത്തതിനെയോ

റിപ്പോര്‍ട്ടര്‍; വെളുത്തതിനെ;;

കൃഷിക്കാരന്‍ ; വെളിയില്‍ മുറിയില്‍

റിപ്പോര്‍ട്ടര്‍; അപ്പോള്‍ കറുത്തതിനെയോ..

കൃഷിക്കാരന്‍ ; അതിനെയും വെളിയില്‍ മുറിയില്‍

റിപ്പോര്‍ട്ടര്‍; നിങ്ങള്‍ ഇതിനെ കുളിപ്പിക്കറുണ്ടോ..

കൃഷിക്കാരന്‍; കറുത്തതിനെയോ, വെളുതതിനെയോ..

റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു പിടുത്തം വിട്ടു;

എല്ലാത്തിനും താങ്കള്‍ എല്ലാം ഒരു പോലെ ചെയ്യുന്നു, പിന്നെ നിങ്ങള്‍ എന്നോട് എപ്പോഴും എന്തിനാ ചോദിക്കുന്നത് കറുത്തതിനാണോ വെളുത്തതിനു ആണോ എന്ന്..

കൃഷിക്കാരന്‍ ;അതിനു കാരണം ഉണ്ട് .ആ കറുത്തത് എന്റെ ആണ്.

റിപ്പോര്‍ട്ടര്‍; അപ്പോള്‍ വെളുത്തത്

കൃഷിക്കാരന്‍ ; അതും എന്റേത് ആണ്..

റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു എഴുനേറ്റു .

അപ്പോള്‍ കൃഷിക്കാരന്‍ ,

ഇരിക്കെടാ അവിടെ. നിനക്ക് ഇപ്പോള്‍ മനസ്സിലായോ ,നീയൊക്കെ രാവിലെ മുതല്‍ രാത്രി വരെ ഒരു ന്യൂസ് തന്നെ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ ഞങ്ങളുടെ വിഷമം...ബാക്കി കൂടി നീ ചോദിച്ചിട്ട് പോയാല്‍ മതി....😁😁😜💃🏿💃🏿💃🏿
കടപ്പാട്.
Ajith Kumar MA

ഉണ്ണാക്കൻ

😂😂😂
പെൺകുട്ടിയും അച്ഛനും കൂടി അമ്പലത്തിൽ നിന്ന് തൊഴുതിറങ്ങുമ്പോഴാണ് പെൺകുട്ടിയുടെ സഹപാഠിയായ കാമുകൻ അവരുടെ മുന്നിൽ എത്തിയത്. കാമുകൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ കൂടെയുള്ളത് തന്റെ അച്ഛനാണെന്നു അവൻ അറിയാൻ വേണ്ടി അവൾ പറഞ്ഞു: മനോഹരൻ കോട്ടയം എഴുതിയ *"അച്ഛനുണ്ട് എന്റെ കൂടെ"* എന്ന പുസ്തകം നിനക്ക് തരാൻ എടുത്തുവച്ചിട്ടുണ്ട്. നാളെ കോളേജിൽ വരുമ്പോൾ ഞാൻ കൊണ്ട് വരാം.

കാമുകൻ : അയ്യോ എനിക്കാ പുസ്തകമല്ല വേണ്ടത്. നാളെ കോളേജിൽ വരുമ്പോൾ സന്തോഷ് സമാഗമം എഴുതിയ *"നാളെ തമ്മിൽ എവിടെ കാണും"* എന്ന പുസ്തകം കൊണ്ട് തന്നാൽ മതി.

പെൺകുട്ടി : അതിനു പകരം സുന്ദരൻ അനുരാഗി എഴുതിയ *"വഴിവക്കിലെ ആളൊഴിഞ്ഞ ആ പറമ്പിൽ"* മതിയോ?

കാമുകൻ : അത് ഓക്കേ. ലോലവികാരൻ കൃഷ്ണൻ എഴുതിയ *"കണ്ണിലെണ്ണയും തൂവി കാത്തിരിക്കും"* ഉണ്ടെങ്കിൽ അതും കൊണ്ട് വരണം.

പെൺകുട്ടി : തീർച്ചയായും!! ഞാൻ വരുമ്പോൾ നാളെ ആനന്ദ് പ്രതീക്ഷ എഴുതിയ *"നിന്നെ ഒരിക്കലും നിരാശപ്പെടുത്തില്ല"* എന്ന പുസ്തകവും കൊണ്ട് വരാം.

മകളുടേയും പയ്യന്റെയും സംഭാഷണം നിശ്ശബ്ദം കേൾക്കുകയായിരുന്ന അച്ഛൻ
പയ്യൻ പോയി കഴിഞ്ഞപോൾ മകളോട് : ഇന്നത്തെക്കാലത്തു ഇത്ര അധികം പുസ്തകങ്ങളെ കുറിച്ച് അറിയാവുന്ന കുട്ടികളുണ്ടോ? ഇത്രയൊക്കെ വായിക്കാനുള്ള സമയം ആ പയ്യന് കിട്ടുന്നുണ്ടോ?

പെൺകുട്ടി : അച്ഛാ, അവൻ ഞങ്ങളുടെ ക്‌ളാസിലെ ഏറ്റവും മിടുക്കനും സമർത്ഥനുമായ സ്റ്റുഡന്റാണ്‌. അവന്റെ ഹോബി തന്നെ വായനയാണ്.

അച്ഛൻ : അതെനിക്ക് നിങ്ങൾ തമ്മിലുള്ള സംസാരം കേട്ടപ്പോഴേ മനസ്സിലായി.
നീ നാളെ അവനെ കാണുമ്പോൾ കാരണവർ തങ്കപ്പൻ നായർ എഴുതിയ  *വയസ്സന്മാരെല്ലാം വെറും ഉണ്ണാക്കൻമാരല്ല* എന്ന പുസ്തകം കൂടി  വായിക്കാൻ പ്രത്യേകിച്ച് പറയണം. സമയം കിട്ടിയാൽ മോൾക്കും ആ പുസ്തകം വായിക്കാം.😝😝😝
MP Riyaz

Friday, June 8, 2018

നിപ

..... "നിപ" യുടെ ഉറവിടം കണ്ടെത്തി.........  ! 

       കോഴിക്കോട് നിന്നും 30 കിലോമീറ്റർ അകലെ, 150 വർഷം പഴക്കമുള്ളതും പഴയമാതൃകയിൽ ഓടുമേഞ്ഞതുമായ, ഒരു പുരാതന തറവാട്ടിൽ നിന്നുമാണ് 'നിപ 'യുടെ ഉൽഭവമെന്നത് സ്ഥിരീകരിക്കപ്പെട്ടു....... !

    തറവാടിനോട് ചേർന്നുള്ള തേങ്ങാപ്പുരയിൽ പ്രവർത്തിച്ചു വരുന്ന സരസ്വതി ടീച്ചറിന്റെ സംഗീതക്ലാസ്സിൽ നിന്നും എല്ലാസമയവും   നിപ, നിപ.... പനി, പനി..... എന്നു കേൾക്കാറുണ്ടെന്ന്  സമീപവാസികളറിയിച്ചതിനെ തുടർന്ന്, സംഗീതക്ലാസ് ഡിഎംഒ  അടച്ചുപൂട്ടി  സീലുവെച്ചു...... !!!

Dr Jameela KP

Thursday, June 7, 2018

അളിയൻ

ഒരാൾ നടന്നു പോകുമ്പോൾ ഒരു ആശുപത്രിക്കു മുന്നിലെത്തി....

കഠിനമായ ഒരു അറ്റാക്ക് വന്നതിനാൽ അവിടെ കുഴഞ്ഞു വീണു.

ആശുപത്രി ജീവനക്കാർ പെട്ടെന്നയാളെ I. C. U വിൽ പ്രവേശിപ്പിക്കുകയും ബൈപാസ് സർജറി നടത്തുകയും ചെയ്തു.

അദ്ദേഹംബോധം വന്ന് കണ്ണു തുറന്നപ്പോൾ ബെഡ്ഡിന്നരികെ ഒരു കന്യാസ്ത്രീ പേപ്പറും പേനയുമായി നിൽക്കുന്നു.

കന്യാ സ്ത്രീ: "ബില്ലടക്കണം - താങ്കൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ?"

രോഗി: "ഇല്ല "

"താങ്കളുടെ ബന്ധുക്കളുടെ അന്ധ്രസ്സ് തരൂ- പണം അവരിൽ നിന്നും വാങ്ങിക്കോളാം"

രോഗി: "എനിക്ക് പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല - ആകെയുളളത് അവിവാഹിതയായ ഒരു സഹോദരി മാത്രമാണ് "

"അവരെന്തു ചെയ്യുന്നു?"

രോഗി: "അവൾ കന്യാസ്ത്രീയാണ്"

ഇത് കേട്ട പാടെ  കന്യാസ്ത്രീ പൊട്ടിത്തെറിച്ചു: 'ആരു പറഞ്ഞു ഞങ്ങൾ അവിവാഹിതരാണെന്ന് - ഞങ്ങൾ ദൈവത്തിന്റെ മണവാട്ടികളാണ് "

രോഗി: "എനിക്കതിൽ സന്തോഷമേയുള്ളു. - ബിൽ തുക നിങ്ങൾ എന്റെ അളിയനിൽ നിന്നും വാങ്ങിക്കോളൂ."

Vijay Raghavan Chempully

Tuesday, May 22, 2018

ഉറക്കെ

പെണ്ണ് കണ്ട ശേഷം പയ്യൻ ഒച്ച കുറച്ച് ബ്രോക്കറുടെ ചെവിയിൽ:-
"പെണ്ണ് പോരാ,  പല്ലു പൊന്തിയതാ, കോങ്കണ്ണും ഉണ്ട്.."

ബ്രോക്കർ:
"നീ  ഉറക്കെ പറഞ്ഞോ,  അവൾക്കു ചെവി കേൾക്കുലാ.. "
Safarulla Sherul

Friday, May 18, 2018

Qualification

MARWADI Opened
SWEETS SHOP
     &
gave an Advertisement...!
   
Helper Required...........

Qualification :-  Diabetic..!

🤣🤣
Ajth Kumar MA

Monday, May 7, 2018

കാരണം

ഡോക്ട്ടര്‍: "നിങ്ങളുടെ അസുഖത്തിന്റെ കാരണം എനിക്കു മനസ്സിലാവുന്നില്ല, ഒരുപക്ഷേ അമിത മദ്യപാനം മൂലമായിരിക്കാം."

നോം :  "അങ്ങിനെയെങ്കില്‍ ഞാന്‍  വൈകിട്ട് വരാം ഡോക്ട്ടര്‍, അപ്പോഴേക്കും  സാറ് നോര്‍മലാവുമല്ലോ?"

രാമൻ ഭട്ടതിരിപ്പാട്

Saturday, April 28, 2018

ദൈവം

ചോദ്യം: ദൈവം ഉണ്ടോ?









ഉത്തരം: ദൈവം ഉണ്ണാറില്ല.

Tuesday, March 6, 2018

മദ്യപാനി

രാവിലെ പത്രം വന്നപ്പോൾ ഉള്ളിൽ സാധാരണ പോലെ ഒരു കുഞ്ഞു നോട്ടീസ്.
വെറുതെ അലക്ഷ്യമായി ഒന്ന് നോക്കി
കണ്ണെടുക്കാൻ കഴിഞ്ഞില്ല.

"നിങ്ങൾ ഒരു മദ്യപാനിയാണോ ?"
വെണ്ടയ്ക്ക അക്ഷരത്തിൽ അടിച്ചു വെച്ചിരിയ്ക്കുന്നു.
താഴെ, ചെറിയ അക്ഷരങ്ങൾ.
"ഞങ്ങൾക്ക് തീർച്ചയായും നിങ്ങളെ സഹായിക്കാൻ കഴിയും"
ഫോൺ :949636........

ഭാര്യയ്ക്ക് ഒരേ നിര്ബ്ബന്ധം...😊

ഒന്ന് വിളിച്ചു നോക്ക് മനുഷ്യാ...☺

വിളിച്ചു നോക്കി......

''...ഞങ്ങൾ സാധനം വീട്ടിൽ എത്തിച്ചു തരും സാർ ...."
😜 😀😁
Vijay Raghavan chempully

Saturday, November 18, 2017

കൂതറ

പുതിയതായി വന്ന ക്ലാസ്സ് ടീച്ചർ:

ഗോപിക
present teacher.🙋

വിഷ്ണു

present teacher..🙋‍♂

ഉടായിപ്പൻ

എന്റെ പേര് U.D AYYAPPAN എന്നാണ് സാർ 👨‍💼

ok next
ചപ്പു

സാറിന് തെറ്റി. എന്റെ പേര് C.H. APPU എന്നാണ്.
sorry
next    കൂതറ

"കൂതറ നിന്റെ കെട്ടിയോളാ..."

എന്റെ പേര് K.UTHARA എന്നാണ്.
Vijay Raghavan Chempully

Wednesday, November 8, 2017

ജൂലി

അയാള്‍ പത്രം വായിച്ചുകൊണ്ടിരുന്ന നേരത്താണു ഭാര്യ പുറകില്‍ കൂടിവന്നു ചാപ്പാത്തിക്കോലിനു തലയ്ക്ക് ഒരടി കൊടുത്തത്. വേദനയോടെ അയാള്‍ അലറി :

“എന്തിനാടീ എന്നെ തല്ലിയത്?”

“ദാ ഈയൊരു കഷണം കടലാസു കണ്ടോ..ഇതില്‍ ജൂലി എന്നൊരു പേരുണ്ട്. എനിയ്ക്കിതു കിട്ടിയത് നിങ്ങളുടെ പാന്റ്റ്സിന്റെ പോക്കറ്റില്‍ നിന്ന്...”

“എടീ ദുഷ്ടെ.. അതൊരു ബസിന്റെ പേരാ...”

ഭാര്യ അയാളെ തെറ്റിദ്ധരിച്ചതിനു മാപ്പുപറഞ്ഞു.

അടുത്ത ആഴ്ച അയാള്‍ ടി.വി.കാണുമ്പോള്‍ വീണ്ടും ചപ്പാത്തിക്കോലിനു അടിവീണു. ഇത്തവണ അയാളുടെ ബോധം കെട്ടു, അത്ര ശക്തിയിലായിരുന്നു അടി. ആശുപത്രിയില്‍ വെച്ചു ബോധം വീണപ്പോള്‍ അയാള്‍ ഭാര്യയോടു ചോദിച്ചു:
“എന്തിനാടീ ഇത്തവണയും എന്നെ തല്ലിയത്?”

“ഇന്നു നിങ്ങളുടെ ബസ് ഫോണ്‍ ചെയ്തിരുന്നു.”
Vijay Raghavan Chempully

Friday, November 3, 2017

പരിതാപകരം

ശശി വിവാഹമോചനത്തിന് കേസ് കൊടുത്തു.

"എന്താണ് കാരണം" ജഡ്‌ജി ചോദിച്ചു.

"എന്റെ ഭാര്യ എന്നെ കൊണ്ട് സവാള അരിയിക്കും. അപ്പോൾ എനിക്ക് കണ്ണീരൊലിക്കും.
തുണിയും പാത്രങ്ങളും കഴുകിക്കും.അതൊക്കെ വലിയ പാടാണ്.  വീട് തുടപ്പിക്കും..അങ്ങനെ എന്റെ നടുവൊടിഞ്ഞു.  ഇതൊക്കെ ചെയ്തു ഞാൻ മടുത്തു. അതു കൊണ്ടാ "

ശശി ബോധിപ്പിച്ചു.

അതു കേട്ട ജഡ്‌ജി പറഞ്ഞു.

"മിസ്റ്റർ ശശി. ഇതിനൊക്കെ ഡൈവോർസ് ചോദിക്കണോ ?
സവാള അരിയും മുൻപ് കുറച്ചു നേരം ഫ്രിഡ്ജിൽ വെക്കു. പിന്നെ അരിഞ്ഞാൽ കണ്ണീർ വരില്ല. തുണിയൊക്കെ ഒരു മണിക്കൂർ സോപ്പ് വെള്ളത്തിൽ കുതിർത്തിട്ട ശേഷം അലക്കിനോക്ക്. എളുപ്പം കറയും അഴുക്കും പോകും.ഒരു പ്രയാസവും ഇല്ല.  പാത്രങ്ങൾ പത്തു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വിം കൊണ്ട് കഴുകി നോക്ക്. ഈസി ആണ്. തറ തുടക്കാൻ നല്ല മോപ് മാർകറ്റിൽ കിട്ടും. നിന്നു കൊണ്ട് തുടക്കാം. "

അത്രയും കേട്ട ശശി പറഞ്ഞു.

"സോറി സർ. എന്റെ പെറ്റിഷൻ തിരികെ തന്നേക്ക്‌."

"ഓ അപ്പോൾ ശശിക്ക് ഞാൻ പറഞ്ഞത് ഉൾക്കൊള്ളാനായി അല്ലേ "

"അതല്ല സാർ.  എന്നേക്കാൾ പരിതാപകരം ആണ് അങ്ങയുടെതെന്നെനിക്ക് മനസിലായി.
Vijay Raghavan Chempully

Sunday, October 29, 2017

ശ്രീരാമന്റെ വില്ല്


മലയാള പിരീഡിലായിരുന്നു ക്ലാസിലേക്ക് AEO പരിശോധനക്ക് വന്നത്...

ആദ്യ ബെഞ്ചിലെ സതീഷനോട് AEO ചോദിച്ചു: -
*ശ്രീരാമന്റെ വില്ല് ആരാ ഒടിച്ചത്...?*
🤔

വിങ്ങിപ്പൊട്ടിക്കൊണ്ട് അവൻ പറഞ്ഞു: -
ഞാനല്ലാ...
ഞാനല്ലെന്ന്.

അത് കേട്ട AEO
ടീച്ചറുടെ മുഖത്ത് നോക്കി ചോദിച്ചു: -
എന്താ ടീച്ചറെ ഇത്...?
1

ടീച്ചർ:- ഏയ്...
അവൻ അങ്ങിനെ ചെയ്യില്ല സാർ...
അവൻ നല്ല കുട്ടിയാ...  അവനെ എനിക്കു നന്നായറിയാം....

ദേശ്യം വന്ന AEO,
HM നെ വിളിച്ചു വരുത്തി:-

എന്താണു ഹേ...
ശ്രീരാമന്റെ വില്ലൊടിച്ചത് ആരാണെന്ന്,
ഈ ക്ലാസിലെ കുട്ടികൾക്കും എന്തിന് ടീച്ചർക്കു പോലും അറിയില്ല...!!

HM : അതു ഈ ക്ലാസുകാരാവില്ല സാർ...
6.B ക്ലാസുകാരാവും...
അവര് അതും അതിലപ്പുറവും ചെയ്യും...

AEO സ്കൂൾ പൂട്ടാനുള്ള ഉത്തരവ് എഴുതി...

HM മാനേജറെ വിളിച്ചു...

മാനേജർ വന്നു...

AEO വിനോട്: ദയവു ചെയ്ത് സ്കൂൾ പൂട്ടിക്കരുത് സാറേ...

വില്ലിന്റെ കാഷ്  എത്രയാണെങ്കിലും
ഞാൻ തരാം...!!!

Vijay Raghavan Chempully

Thursday, October 26, 2017

പത്രാസിൽ

.പത്രോസ് ചേട്ടൻ പുതിയ കാറു വാങ്ങി; ഹൈവേയിൽ പത്രാസിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുകയായിരുന്നു.'

സൈറൻ മുഴക്കി പോലീസ് ജീപ്പ് പിറകെയെത്തി. സ്പീഡു കൂട്ടിയിട്ടും ജീപ്പ് പിറകെ വന്നുകൊണ്ടിരുന്നു.

പിന്നെ അയാളോർത്തു. എത്ര നേരം ഇങ്ങനെ ഓടും. വരുന്നത് വരട്ടെ പാതയുടെ അരികു ചേർത്ത് കാറ് നിർത്തി. പോലീസ് ഇൻസ്പെക്ടർ അരികിലെത്തി. ചോദ്യം ചെയ്യാൻ തുടങ്ങി. അല്പം സരസനായിരുന്ന ഇൻസ്പെക്ടർ  പറഞ്ഞു  'ഓഫീസിൽ പോകാൻ ലേറ്റ് ആയി എന്ന് പറയരുത്... അമ്മായി അച്ഛൻ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്നും പറയരുത്......സാധാരണ കേൾക്കാത്ത ഏതെങ്കിലും കാരണം ഉണ്ടെങ്കിൽ പറഞ്ഞോളൂ. ചാർജ് ചെയ്യാതെ വിടാം" പത്രോസ് ഒരു നിമിഷം ആലോചിച്ചു

എന്നിട്ട് പറഞ്ഞു "സാർ എന്റെ ഭാര്യ ഒരു വർഷം മുമ്പ് ഒരു പോലീസ് ഇൻസ്പെക്ടറുടെ കൂടെ ഒളിച്ചോടിപ്പോയി. ജീപ്പ് പിന്തുടർന്നു വരുന്നതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഭാര്യയെ തിരികെ ഏൽപ്പിക്കാനാണെന്ന് " ഇൻസ്പെക്റ്റർ  പൊട്ടിച്ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.

Vijay Raghavan ChemPully

മൊബൈലിൽ

രതിഷ് ഭാര്യയോട്:  എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെ ടീ നിന്നോട് പാചകം ചെയ്യുമ്പോ മൊബൈലിൽ കളിക്കരുതെന്ന് ... രസത്തിന് ഉപ്പും ഇല്ല പുളിയും ഇല്ല.

സുകന്യ : എത്ര പ്രാവശ്യമാ മനുഷ്യാ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളത് ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുതെന്ന് . കുടിക്കാൻ തന്ന വെള്ളമാ നിങ്ങൾ ചോറിൽ ഒഴിച്ചത്.

Haris TK Mananthavady

പുഴയിൽ

😬മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ .വണ്ടിയിലെ പെട്രോൾ തീർന്ന് വണ്ടി പാലത്തിൽ തന്നെ നിർത്തിയിട്ടു പെട്രോൾ വാങ്ങാൻ നടന്നു🚶🏻🚶🏻 പോയി. ആള് പെട്രോളൊക്കെ വാങ്ങി തിരിച്ചുവന്നപ്പോൾ ദേ ഭയങ്കര ആൾകൂട്ടം.🤷🏻‍♂🤷🏻‍♂ പുഴയിൽ തിരച്ചിലും നടക്കുന്നു. 🙄

എന്താ കാര്യം എന്ന് തിരക്കിയപ്പോൾ കിട്ടിയ മറുപടികേട്ട് ആളുടെ കിളിപോയി.

"ഈ ഓട്ടോ നിർത്തിയിട്ടിട്ട് ആരോ പുഴയിൽ ചാടി " അയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്.

Vijay Raghavan chempully