ശശി വിവാഹമോചനത്തിന് കേസ് കൊടുത്തു.
"എന്താണ് കാരണം" ജഡ്‌ജി ചോദിച്ചു.
"എന്റെ ഭാര്യ എന്നെ കൊണ്ട് സവാള അരിയിക്കും. അപ്പോൾ എനിക്ക് കണ്ണീരൊലിക്കും.
തുണിയും പാത്രങ്ങളും കഴുകിക്കും.അതൊക്കെ വലിയ പാടാണ്. വീട് തുടപ്പിക്കും..അങ്ങനെ എന്റെ നടുവൊടിഞ്ഞു. ഇതൊക്കെ ചെയ്തു ഞാൻ മടുത്തു. അതു കൊണ്ടാ "
ശശി ബോധിപ്പിച്ചു.
അതു കേട്ട ജഡ്‌ജി പറഞ്ഞു.
"മിസ്റ്റർ ശശി. ഇതിനൊക്കെ ഡൈവോർസ് ചോദിക്കണോ ?
സവാള അരിയും മുൻപ് കുറച്ചു നേരം ഫ്രിഡ്ജിൽ വെക്കു. പിന്നെ അരിഞ്ഞാൽ കണ്ണീർ വരില്ല. തുണിയൊക്കെ ഒരു മണിക്കൂർ സോപ്പ് വെള്ളത്തിൽ കുതിർത്തിട്ട ശേഷം അലക്കിനോക്ക്. എളുപ്പം കറയും അഴുക്കും പോകും.ഒരു പ്രയാസവും ഇല്ല. പാത്രങ്ങൾ പത്തു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വിം കൊണ്ട് കഴുകി നോക്ക്. ഈസി ആണ്. തറ തുടക്കാൻ നല്ല മോപ് മാർകറ്റിൽ കിട്ടും. നിന്നു കൊണ്ട് തുടക്കാം. "
അത്രയും കേട്ട ശശി പറഞ്ഞു.
"സോറി സർ. എന്റെ പെറ്റിഷൻ തിരികെ തന്നേക്ക്."
"ഓ അപ്പോൾ ശശിക്ക് ഞാൻ പറഞ്ഞത് ഉൾക്കൊള്ളാനായി അല്ലേ "
"അതല്ല സാർ. എന്നേക്കാൾ പരിതാപകരം ആണ് അങ്ങയുടെതെന്നെനിക്ക് മനസിലായി.
Vijay Raghavan Chempully
No comments:
Post a Comment