Followers

Thursday, August 10, 2017

വേറെ വഴിയില്ല

രാജാവ്: എനിക്ക് സ്വര്‍ഗ്ഗത്തിലെത്തണം. അതിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്?

നസ്റുദ്ദീന്‍ മുല്ല: താങ്കള്‍ ദിവസേന 24 മണിക്കൂര്‍ വീതം ഉറങ്ങണം.

രാജാവ്: എന്താ നമ്മെ പരിഹസിക്കുകയാണോ?

മുല്ല: ക്ഷമിക്കണം. ഞാന്‍ പറഞ്ഞത് സത്യമാണ്. സ്വര്‍ഗ്ഗത്തില്‍ എത്തണമെന്നുള്ളവര്‍ ദുഷ്കൃത്യങ്ങള്‍  ചെയ്യാന്‍ പാടില്ല. താങ്കള്‍ക്കാണെങ്കിലോ ഉണര്‍ന്നിരിക്കുമ്പോള്‍ അതൊഴിവാക്കാന്‍  സാധിക്കുകയുമില്ല. അതിനാല്‍ രാവും പകലും കിടന്നുറങ്ങുക. വേറെ വഴിയില്ല.

courtesy

No comments:

Post a Comment