Followers

Thursday, January 5, 2012

ചെസ്സ്



ഉണ്ണിനമ്പൂതിരിയോട് അയല്‍ വാസി ചെറുക്കന്‍: ഉണ്ണി തിരുമേനിക്ക് ചെസ്സ് കളിക്കനറിയോ?
ഉണ്ണി: അറിയുമോന്ന്. താന്‍ പാടത്തേക്ക് നട. ഞാന്‍ ഷൂ ഇട്ടിട്ട് ഇപ്പോ വരാം.

ചെഗുവേരയും ടിന്‍റു മോനും



ചെഗുവേര: നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാന്‍ കഴിയും; പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല.


ടിന്‍റു മോന്‍: നിങ്ങള്‍ക്ക് എന്നെ ജയിപ്പിക്കാന്‍ കഴിയും; പക്ഷെ പഠിപ്പിക്കാന്‍ കഴിയില്ല.

എന്തും വിളിക്കാം



ടീച്ചര്‍: കണ്ണു കാണാത്തവനെ നമുക്ക് അന്ധന്‍, കുരുടന്‍, കണ്ണുപൊട്ടന്‍ എന്നൊക്കെ വിളിക്കാം. എന്നാല്‍ ചെവി കേള്‍ക്കാത്തവനെ എന്ത് വിളിക്കും?
കുട്ടി: എന്തും വിളിക്കാം.
ടീച്ചര്‍: എന്തും വിളിക്കാമെന്നോ?
കുട്ടി: അതെ, അയാള്‍ക്ക് ചെവി കേള്‍ക്കില്ലല്ലോ.

ബനാന



ടീച്ചര്‍: ബാരിയം; ഇതിന്റെ രാസനാമം പറയൂ.
കുട്ടി: ബി.എ.
ടീച്ചര്‍: സോഡിയത്തിന്‍റെയോ?
കുട്ടി: എന്‍.എ.
ടീച്ചര്‍: ബാരിയത്തിന്‍റെ ഒന്നും സോഡിയത്തിന്‍റെ രണ്ടും ആറ്റമുകള്‍ ചേര്‍ന്നുണ്ടാകുന്ന പദാര്‍ത്ഥത്തിന്റെ  രാസനാമം പറയൂ.
കുട്ടി: ബി.എ.എന്‍.എ.എന്‍.എ. അതായത് ബനാന.

അപ്പനമ്മമാരുടെ ആഗ്രഹം



ജോസഫ്: എന്നെ അച്ചനാക്കണമെന്നായിരുന്നു എന്‍റെ അപ്പന്‍റെയും അമ്മയുടെയും ആഗ്രഹം. അങ്ങനെ അവരെന്നെ സെമിനാരിയില്‍ ചേര്‍ത്തു. അച്ചന്‍ പട്ടം കിട്ടാന്‍ മൂന്ന് വര്‍ഷം ബാക്കിയുള്ളപ്പോള്‍ എനിക്ക് പെണ്ണ്‌ കെട്ടാന്‍ വല്ലാത്ത മോഹം തോന്നി. ഞാന്‍ സെമിനാരിയില്‍ നിന്ന് ചാടിപ്പോന്ന് പെണ്ണ്‌ കെട്ടി. അങ്ങനെ ഞാന്‍ എന്‍റെ അപ്പനമ്മമാരുടെ ആഗ്രഹം വളരെ വേഗം പൂര്‍ത്തീകരിച്ചു; അഥവാ കല്യാണം കഴിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് ഞാന്‍ ഒരു അച്ഛനായി.

മരണവിവരം



ഒരാള്‍ കോയിന്‍ ബോക്സില്‍ ഒരു രൂപയിട്ട് ഫോണ്‍ വിളിക്കുകയാണ്‌.
അപ്പോള്‍ കിട്ടിയ മെസ്സേജ്: നിങ്ങള്‍ വിളിക്കുന്ന ലൈന്‍ ഇപ്പോള്‍ ബിസിയാണ്‌ അല്‍പ്പം കഴിഞ്ഞു വിളിക്കുക.
അയാള്‍: ബിസിയാണെന്നൊന്നും പറഞ്ഞാല്‍ പറ്റില്ല; ഒരു മരണ വിവരമറിയിക്കാനാ ഞാന്‍ വിളിച്ചത്. അവളുടെ അമ്മായിയമ്മ മരിച്ചെന്ന് അവളോട് പറഞ്ഞേക്കണം.
ഇതും പറഞ്ഞ് അയാള്‍ ഫോണ്‍ വച്ചു. അപ്പോള്‍ ഒരു രൂപാ കോയിന്‍ പുറത്തേക്ക് വന്നു.
അയാള്‍: ടെലഫോണ്‍ കമ്പനിക്ക് നന്ദി പറയണം; മരണ വിവരമറിയിക്കാന്‍ അവര്‍ കാഷ് വാങ്ങുന്നില്ലല്ലോ.

കുടമാറ്റം



കാലത്തുതന്നെ കീറിയ രണ്ട് കുടയുമായി മൊല്ലാക്ക വീട്ടില്‍ നിന്നിറങ്ങുന്നത് കണ്ട ഭാര്യ: എങ്ങോട്ടാ നിങ്ങള്‍?
മൊല്ലാക്ക: ഞമ്മള്‍ പൂരത്തിനു പോവ്വാ.
ഭാര്യ: എന്‍റെ ബദ്‌രീങ്ങളേ, പൂരത്തിനോ?  ആട്ടെ. അതിനെന്തിനാ രണ്ടു കുട? അതും കീറി നാശമായത്?
മൊല്ലാക്ക: അവിടെ കുടമാറ്റം ഉണ്ടെന്ന് കേട്ടു. ഇവ രണ്ടും മാറ്റിക്കിട്ടിയാല്‍ നന്നല്ലോ.

ഞാനും പറയില്ല



രണ്ട് കൊച്ചു കൂട്ടുകാര്‍ തമ്മില്‍ നടന്ന സംഭാഷണം.
ബാബു: നിന്‍റെ അച്ഛന്‍ പ്ലാവില്‍ നിന്ന് വീണു അല്ലേ?
കണ്ണന്‍: അതെ, കാലൊടിഞ്ഞു; അച്ഛന്‍ കിടപ്പിലാ.
ബാബു: എന്നിട്ടെന്താ നീ എന്നോട് പറയാതിരുന്നത്?
കണ്ണന്‍: സോറി, മറന്നു പോയെടാ.
ബാബു: എന്‍റെ വീട്ടിലും പ്ലാവുണ്ട്. ചക്കയുമുണ്ട്. എന്‍റെ അച്ഛനും പ്ലാവില്‍ കയറാറുണ്ട്. ചിലപ്പോള്‍ വീണെന്നിരിക്കും; കാലൊടിഞ്ഞെന്നിരിക്കും. അപ്പോള്‍ നിന്നോട്  ഞാനും പറയില്ല.

കെട്ടാന്‍



സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസില്‍ പഠിക്കുന്ന രണ്ട് കൂട്ടുകാര്‍ മൊബൈലില്‍:
ഒന്നാമന്‍: വാട്ടാര്‍ യൂ ഡൂയിങ് നൌ?
രണ്ടാമന്‍: നൌ അയാം ഗോയിങ് റ്റു മാരി ദ കൌ. (ഇപ്പോള്‍ ഞാന്‍ പശുവിനെ കെട്ടാന്‍ പോവുകയാണ്‌.)

പശുവിനോട്.



കുസൃതിക്കാരനാണ്‌ ബാബു. അവന്‍റെ  അച്ഛന്‍ പശുവിനെ കെട്ടാന്‍ പോവുകയാണ്‌.
അപ്പോള്‍ ബാബു: എങ്ങോട്ടാ ഈ പോത്തിനെയും കൊണ്ട്?
അച്ഛന്‍: ഇത് പോത്തല്ലെടാ; പശുവാണ്‌.
ബാബു: ഞാന്‍ അച്ഛനോടൊന്നും ചോദിച്ചില്ലല്ലോ.
അച്ഛന്‍: പിന്നെ നീ ആരോടാ ചോദിച്ചത്?
ബാബു: പശുവിനോട്.

മറവി



ടീച്ചര്‍: സ്വന്തം ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്‍റുമോന്‍: ഇയാള്‍ ഇത്ര വലിയ മറവിക്കാരനായിരുന്നോ?

ഇന്‍റര്‍വ്യൂ


മലയാളം പരീക്ഷക്ക് വന്ന ഒരു ചോദ്യം: പ്രസിദ്ധ എഴുത്തുകാരനായ സി. രാധാകൃഷ്ണനുമായുള്ള ഒരു സാങ്കല്‍പ്പിക ഇന്‍റര്‍വ്യൂ തയ്യാറാക്കുക.
ബാബുവിന്‍റെ ഉത്തരം ഇപ്രകാരമായിരുന്നു.
ബാബു: നമസ്‌കാരം സാര്‍
സി.ആര്‍: നമസ്‌കാരം, കുട്ടി എവിടെ നിന്ന് വരുന്നു.
ബാബു: ഞാന്‍ വയനാട്ടില്‍ നിന്നാണ്‌. സാറുമായി ഒരു ഇന്‍റര്‍വ്യൂ നടത്താന്‍ വന്നതാണ്‌.
സി. ആര്‍: ഇന്‍റര്‍വ്യൂ നടത്തുന്നത് കൊള്ളാം; പക്ഷെ ഇപ്പോള്‍ ഞാന്‍ എന്‍റെ പുതിയ നോവലിന്‍റെ അവസാന മിനുക്ക് പണിയിലാണുള്ളത്. കുട്ടി അടുത്ത ഞായറാഴ്ച   കാലത്ത് പത്ത് മണിക്ക്  വന്നോളൂ.
ബാബു: ശരി സാര്‍. നന്ദി, നമസ്‌കാരം.
സി. ആര്‍. നമസ്‌കാരം.

ഇസ്ലാമാബാദ്



ബാബു പ്രാര്‍ത്ഥിക്കുകയാണ്‌: ദൈവമേ, ഇസ്‌ലാമാബാദിനെ ഇറാഖിന്‍റെ തലസ്ഥാനമക്കണേ.
അമ്മ: ഇതെന്ത് പ്രാര്‍ത്ഥനയാ മോനേ?
ബബു: ഞാന്‍ പരീക്ഷക്ക് അങ്ങനെയാ ഉത്തരമെഴുതിയത്.

ചണ്ടി വെള്ളം



പുതിയ ഡാം പണിതുകൊണ്ടിരിക്കുകയാണ്‌. അതിന്‍റെ പ്രയോജനത്തെ പറ്റി ആളുകള്‍ സംസാരിക്കുന്നു. കരണ്ട് ഉല്‍പ്പദിപ്പിച്ച ശേഷം ആ വെള്ളം കൃഷിക്ക് നല്‍കുമെന്ന അറിയിപ്പ് കേട്ടപ്പോള്‍ അവറാന്‍ ചാടിയെഴുന്നേറ്റ് പറഞ്ഞു: വേണ്ടാ, ആ വെള്ളം ഞങ്ങള്‍ക്ക് വേണ്ടാ. ഉള്ള കരണ്ടെല്ലാം നിങ്ങള്‍ ഊറ്റിയെടുത്തിട്ട് പിന്നെ ബാക്കിയാകുന്ന ആ ചണ്ടി വെള്ളം അത് ഞങ്ങള്‍ക്ക് വേണ്ടാ.

ന്‍റുപ്പൂപ്പക്കൊരാന ണ്ടാര്‍ന്നു



ന്‍റുപ്പൂപ്പക്കൊരാന ണ്ടാര്‍ന്നു എന്ന പുസ്തകം ഉപപാഠപുസ്തകമാക്കുന്നതിനെ ചൊല്ലി വിവാദം നില നിലനില്‍ക്കേ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ ഗ്രന്‍ഥകര്‍ത്താവ് വൈക്കം മുഹമ്മദ് ബഷീറിനെ സന്ദര്‍ശിച്ചു.
ബഷീര്‍: എന്‍റെ പുസ്തകത്തെ എന്തിനാ ലീഗുകാര്‍ എതിര്‍ക്കുന്നത്?
സി.എച്ച്: അവരത് വായിക്കാത്തത് കൊണ്ട്.
ബഷീര്‍: കോണ്‍ഗ്രസ്സുകാര്‍ എതിര്‍ക്കുന്നതോ?
സി.എച്ച്: അവര്‍ക്കത് വയിച്ചിട്ട് മനസ്സിലാകാത്തത് കൊണ്ട്.
ബഷീര്‍: അപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കാന്‍ കാരണം?
സി.എച്ച്: അവരതില്‍ മതത്തെയും പ്രവാചകനെയും കണ്ടത് കൊണ്ട്.

താമസം



ബാബു: സാര്‍, ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍ എന്നാല്‍ എന്താണ്‌?
സാര്‍: ഫുഡ് എന്നാല്‍ ഭക്ഷണം; അക്കമഡേഷന്‍ എന്നാല്‍ താമസം. മനസ്സിലായോ?
ബാബു: മനസ്സിലായി സാര്‍.
സാര്‍: എന്നാല്‍ പറയൂ, നോക്കട്ടെ.
ബാബു: ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍ എന്നാല്‍ ഭക്ഷണത്തിന്‌ താമസമുണ്ട് എന്ന്.

ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍



ബാബു: സാര്‍, ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍ എന്നാല്‍ എന്താണ്‌?
സാര്‍: ഫുഡ് എന്നാല്‍ ഭക്ഷണം; അക്കമഡേഷന്‍ എന്നാല്‍ താമസം. മനസ്സിലായോ?
ബാബു: മനസ്സിലായി സാര്‍.
സാര്‍: എന്നാല്‍ പറയൂ, നോക്കട്ടെ.
ബാബു: ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍ എന്നാല്‍ ഭക്ഷണത്തിന്‌ താമസമുണ്ട് എന്ന്.


സിലബസ്



സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ചില വിദ്യാര്‍ത്ഥി നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. അവരുടെ പരാതി പുതിയ സിലബസിനെ സംബന്ധിച്ചായിരുന്നു. 
അവര്‍ പറഞ്ഞു: കടിച്ചാല്‍ പൊട്ടാത്ത സിലബസാണിത്.
സി.എച്ച് പറഞ്ഞു:  നോക്കൂ, സിലബസ് കടിക്കാനുള്ളതല്ല; പഠിക്കാനുള്ളതാണ്‌.

കാക്ക



സി.എച്ച്. മുഹമ്മദ് കോയ ലോക രാഷ്ട്രങ്ങള്‍ പലതിലും സഞ്ചരിച്ച ശേഷം ഇങ്ങനെ പറഞ്ഞു: കാക്കകളില്ലാത്ത നാട് ഞാന്‍ കണ്ടിട്ടുണ്ട്; എന്നാല്‍ കാക്കാമാരില്ലാത്ത നാട് കണ്ടിട്ടില്ല.

പ്യൂണ്‍



ഒരു പ്രൈമറി സ്കൂളില്‍ പ്യൂണില്ലാത്തതു കൊണ്ട് പ്യൂണിന്‍റെ പണി ചെയ്യുന്നത് ഹെഡ്മാസ്റ്ററാണെന്ന് സ്ഥലം എം.എല്‍.എ. നിയമസഭയില്‍ പരാതി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മറുപടി: അതുകൊണ്ട് വലിയ കുഴപ്പമില്ല; ഹെഡ്മാസ്റ്ററുടെ ജോലി പ്യൂണ്‍ ചെയ്യേണ്ടി വന്നാലാണ്‌ കുഴപ്പം.

Thursday, December 15, 2011

ആഗ്രഹസഫലീകരണം 



'വിദ്യാഭ്യാസം, ജോലി, വിവാഹം, സാമ്പത്തികനേട്ടം,  വ്യാപാരാഭിവൃദ്ധി, ശത്രുനാശം തുടങ്ങിയുള്ള ഏത് ആഗ്രഹം സഫലീകരിക്കുന്നതിന്നും ഈ ഏലസ്സ് ധരിക്കുക; ഫലം നിശ്ചയം .'
ടേപ്പ് റീകോര്‍ഡറിന്‍റെ ശബ്ദം കേട്ടിടത്തേക്ക് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നൈസാബ് തിരിഞ്ഞുനോക്കി. റോഡിന്‍റെ ഓരത്ത് കീറിയ കുടകൊണ്ട് വെയില്‌ മറക്കാന്‍ പാടുപെട്ട് വിയര്‍ത്തൊലിച്ചുകഴിയുന്ന ഒരു പാവം കച്ചവടക്കാരന്‍.
നൈസാബ് അയാളോട് ചോദിച്ചു: നിങ്ങള്‍ക്ക് ഒരു റൂം വാടകക്കെടുത്തുകൂടേ? അല്ലെകില്‍ ലോട്ടറിക്കാരെപ്പോലെ ഒരു കാര്‍ വാങ്ങിക്കൂടേ?
അയാള്‍: ആഗ്രഹമില്ലാഞ്ഞിട്ടല്ല കുഞ്ഞേ; അതിനൊക്കെ കയ്യില്‍ ഒരുപാട് കാശു വേണ്ടേ?
നൈസാബ്: അപ്പോള്‍ ഈ ടേപ്പ് റികോര്‍ഡ് പറയുന്നതൊന്നും ശരിയല്ലേ?
അയാള്‍: എന്ത്?
നൈസാബ്: അല്ല; ഈ ഏലസ്സുകളില്‍ ഒന്ന് നിങ്ങള്‍ ധരിച്ചാല്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകില്ലേ?

ഒരു പുറത്തേ എഴുതാവൂ



ഇ.കെ. നായനാര്‍ ദേശാഭിമാനി പത്രാധിപരായിരുക്കുന്ന കാലം. ഇ.എം.എസ് ഒരു ലേഖനമയച്ചത് കടലാസിന്‍റെ  ഇരു പുറത്തും എഴുതിയായിരുന്നു. ഇത് ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം ഇ.എമ്മിന്‌ ഒരു കുറിപ്പ് കൊടുത്തു.
അല്‍പ്പം പിശുക്ക്; എന്നാല്‍ പിശുക്കല്ല, മിതവ്യയം; ശീലമാക്കിയിരുന്ന ഇ.എമ്മിന്‌ അതത്ര അങ്ങ് പിടിച്ചിരുന്നില്ല.
പിന്നീട് നായനാരെ നേരില്‍ കണ്ടപ്പോള്‍ ഇ.എം.എസ്: കടലാസിന്‍റെ ഒരു പുറത്തേ എഴുതാവൂ എന്ന് ഇത്രയ്ക്കങ്ങ് നിര്‍ബന്ധിക്കേണ്ടതുണ്ടോ?
നായനാര്‍: നേര്‌ പറഞ്ഞാല്‍ രണ്ട് പുറവും എഴുതാത്ത കടലാസാ കിട്ടേണ്ടത്; പിന്നെ ഒരു പുറത്ത് എഴുതാന്‍ അനുവദിക്കുന്നു എന്നേയുള്ളു.

കുരു ഉള്‍പ്പെടെ



മുഹമ്മദ് നബി അലിയോടൊപ്പം  ഈത്തപ്പഴം കഴിക്കുകയായിരുന്നു. അദ്ദേഹം കഴിക്കുന്ന ഈത്തപ്പഴത്തിന്‍റെ കുരു അലിയുടെ മുമ്പിലേക്ക് ഇട്ടുകൊണ്ടിരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ നബി: എന്തൊരു വേഗതയിലാണ്‌ അലി ഈത്തപ്പഴം തിന്നുന്നത്?
അലി: കുരു ഉള്‍പ്പെടെ തിന്നുന്ന ആളല്ലേ എന്നെക്കാള്‍ വേഗത്തില്‍ തിന്നുന്നത്?

അടിമയെ വാങ്ങാന്‍



മുഹമ്മദ് നബി ഒരിക്കല്‍ അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ അവിടെ ചില ചരക്കുകൾ  വിറ്റുകൊണ്ടിരുന്ന സാഹിറിനെ നബി ശ്രദ്ധിച്ചു. പിന്നിലൂടെ ചെന്ന് നബി സാഹിറിനെ കെട്ടിപ്പിടിച്ചു. എന്നിട്ട് വിളിച്ചു ചോദിച്ചു: ഈ അടിമയെ വാങ്ങാന്‍ ആരെങ്കിലും ഉണ്ടോ?
സാഹിര്‍ തിരിഞ്ഞു നോക്കി. നബിയെ കണ്ടതും അദ്ദേഹം നബിയുടെ കൈ ചുംബിച്ചു.  എന്നിട്ട് ചോദിച്ചു: എന്നെ വില്‍ക്കാന്‍ കഴിയില്ലെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
നബി: ഇല്ല. അല്ലാഹുവിങ്കല്‍ നല്ല ലാഭം നേടുന്നവനാണ്‌ താങ്കള്‍.

സ്വര്‍ഗ്ഗാവകാശി



ഒരു വൃദ്ധ പ്രവാചകസന്നിധിയില്‍ ചെന്നിട്ട് ചോദിച്ചു: ഈ കിഴവി സ്വര്‍ഗ്ഗാവകാശി ആകുമോ?
നബി: കിഴവികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല.
ഇത് കേട്ടതും അവരാകെ നിരാശയായി; കരച്ചില്‍ തുടങ്ങി. അപ്പോള്‍ നബി പറഞ്ഞു: താങ്കള്‍ സ്വര്‍ഗ്ഗത്തില്‍ പോവുക കിഴവി ആയിട്ടല്ല; യുവതി ആയിട്ടാണ്‌.

ദക്ഷിണാഫ്രിക്ക



ഒരു ദക്ഷിണാഫ്രിക്കന്‍ ചൊല്ല്: വെള്ളക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ വന്നപ്പോള്‍ ബൈബ്‌ള്‍ അവരുടെ കൈയിലും ഭൂമി ഞങ്ങളുടെ കൈയിലും ആയിരുന്നു. എന്നാല്‍ പിന്നീട് ബൈബ്‌ള്‍ ഞങ്ങളുടെ കൈയിലും ഭൂമി അവരുടെ കൈയിലുമായി.

കപ്പ


ഒരാളുടെ താടിയില്‍ ഭക്ഷണത്തിന്‍റെ അവശിഷ്ടം കണ്ട രണ്ടാമന്‍: ഇന്നലെ നിങ്ങള്‍ എന്താണ്‌ തിന്നതെന്ന് ഞാന്‍ പറയാം.
ഒന്നാമന്‍: പറയൂ.
രണ്ടാമന്‍: കപ്പ.
ഒന്നാമന്‍: നിങ്ങള്‍ക്ക് തെറ്റി; ഞാന്‍ കപ്പ തിന്നത് മിനഞ്ഞാന്നാണ്‌.

മുടി



യുവാവ് ഒരു വൃദ്ധയോട്: നിങ്ങള്‍ മുടി കറുപ്പിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നല്ലോ. അത് ശരിയാണോ?
വൃദ്ധ: ഇല്ല കുട്ടി ആളുകള്‍  വെറുതെ പറയുന്നതാണ്‌. അത് വാങ്ങിയപ്പോള്‍ തന്നെ നല്ല കറുപ്പായിരുന്നു.

കര്‍ത്താവ്



പൊങ്ങച്ചക്കാരായ രണ്ട് പേര്‍! അവര്‍ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ്‌. അവര്‍  ഇരുവരുടെയും ഓരോ എണ്ണച്ചായ ചിത്രം വരപ്പിച്ചു കടയില്‍ തൂക്കി. ഇതിന്‍റെ ഭംഗിയും മറ്റും എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്തുകയായി പിന്നത്തെ അവരുടെ മുഖ്യ കലാപരിപാടി. ഇത് കേള്‍ക്കാനിടയായ ഒരു രസികന്‍ ചിത്രങ്ങള്‍ രണ്ടും സൂക്ഷിച്ചു നോക്കിയ ശേഷം അവയ്ക്കിടയില്‍ ചുവരില്‍ എന്തോ തിരയുന്നതായി ഭാവിച്ചു.
ഇത് കണ്ടപ്പോള്‍ അവര്‍ ചോദിച്ചു: എന്താ തിരയുന്നത്?
അയാള്‍: അല്ല, കര്‍ത്താവിനെയെന്താ ഇവിടെ കാണാത്തതെന്ന് നോക്കുകയായിരുന്നു.

Tuesday, December 13, 2011

നിരീശ്വരവാദി പെണ്‍കുട്ടി



ജോസഫ് ഒരു നിരീശ്വരവാദി പെണ്‍കുട്ടിയെ സ്നേഹിക്കുകയും കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മാതാപിതാക്കള്‍ അവളെ ഒഴിവാകാനും ഈശ്വര വിശ്വസമുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാനും അവനെ ഉപദേശിച്ചു. എന്നാല്‍ അവന്നത് സാധിക്കുമായിരുന്നില്ല.  അവസാനം അവന്‍റെ അമ്മ ഒരുപായം നിര്‍ദ്ദേശിച്ചു: നീ അവളെ ഉപദേശിക്കുക. വിശ്വാസിയാകാന്‍ പ്രേരിപ്പിക്കുക.
ജോസഫ് അതനുസരിച്ച് പ്രവര്‍ത്തിച്ചു.  ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മ ചോദിച്ചു: ഇപ്പോള്‍ എവിടെയെത്തി? ആലോചന തുടങ്ങാന്‍ സമയമായോ?
ജോസഫ്: ആലോചന തുടങ്ങാന്‍ സമയമായമ്മേ; ഇനി വേറെ ഒരാളെ ആലോചിക്കാം.
അമ്മ: എന്താ അവള്‍ വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ലേ?
ജോസഫ്: അവള്‍ വിശ്വസിച്ചു കഴിഞ്ഞു.
അമ്മ: പിന്നെന്താ നിനക്ക് തടസ്സം?
ജോസഫ്: വിശ്വാസം ഇത്തിരി കൂടിപ്പോയമ്മേ; അവള്‍ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചു.

സോളിഡാരിറ്റി



 വീട്ടില്‍ വിശ്രമിക്കുന്ന ജോസഫ് മാഷ് ഇടക്കിടെ 'സാമ്രാജ്യത്തം തുലയട്ടെ; മുതലാളിത്തം തകരട്ടെ; കോളക്കമ്പനി അടച്ചു പൂട്ടുക; ബി.ഒ.ടി. പാടില്ല' എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഭാര്യ ഇതേപറ്റി ഡോക്ടറോട് പരാതിപ്പെട്ടു.
ഡോ. ടിന്‍റു മോന്‍: ഭയപ്പെടേണ്ട. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ 'സോളിഡാരിറ്റി'ക്കാരുടെ 12 കുപ്പി രക്തമുള്ളത് ഓര്‍മ്മയില്ലേ?

ശാസ്ത്രം ജയിച്ചു



സയന്‍സ് പരീക്ഷക്ക് തോറ്റുപോയ ടിന്‍റു മോനോട് അച്ഛന്‍: എന്ത് പറ്റിയെടാ?
ടിന്‍റു മോന്‍: അച്ഛന്‍ കേട്ടിട്ടില്ലേ, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന്? അതുതന്നെ സംഭവിച്ചു.

ടാര്‍ വീപ്പ



ടിന്‍റു മോന്‍റെ ഭാര്യ നല്ല കറുപ്പ് നിറമാണ്‌. ഒരിക്കലവള്‍ ഒരു ചുകന്ന സാരിയുമുടുത്ത് അവന്‍റെ മുമ്പില്‍ ചെന്നിട്ട് ചോദിച്ചു: എങ്ങനെയുണ്ട് ചേട്ടാ?
ടിന്‍റു മോന്‍: ഇപ്പോള്‍ ടാര്‍ വീപ്പക്ക് തീപ്പിടിച്ച പോലുണ്ടടീ.

നീന്താനറിയില്ല



സംവിധായകന്‍ നടനോട്:  ഇനി നിങ്ങള്‍ വീട്ടിന്‍റെ രണ്ടാം നിലയില്‍ നിന്ന് ഈ സ്വിമ്മിംഗ് പൂളിലേക്കെടുത്ത് ചാടണം.
നടന്‍: എനിക്ക് നീന്താനറിയില്ലല്ലോ.
സംവിധായകന്‍: എന്നാല്‍ പൂളിലെ വെള്ളം തുറന്നു വിട്ടു കളയാം. എന്താ പോരേ?

പുതിയ ടീച്ചര്‍



ടിന്‍റു മോന്‍ അച്ഛനോട്: അച്ഛാ നോക്ക് പുതിയ ടീച്ചര്‍ സുന്ദരിയാണല്ലോ.
അച്ഛന്‍: അങനെയൊന്നും പറയരുത്: അവരെ നീ അമ്മയെ പോലെ കണക്കാക്കണം.
ടിന്‍റു മോന്‍: അച്ഛന്‍ എല്ലായിടത്തും സ്വന്തം ചാന്‍സ് നോക്കുകയാണല്ലേ.

അമ്മൂമ്മ



ടിന്‍റു മോന്‍: അച്ഛാ ഞാന്‍ അമ്മൂമ്മയെ കല്യാണം കഴിക്കും.
അച്ഛന്‍: എടോ അത് ശരിയാവില്ല; അത് എന്‍റെ അമ്മയല്ലേ?
ടിന്‍റു മോന്‍: അച്ഛന്‌ എന്‍റെ അമ്മയെ കല്യാണം കഴിക്കാമെങ്കില്‍ എനിക്ക് അച്ഛന്‍റെ അമ്മയെയും കല്യാണം കഴിക്കാം. അതില്‍ ഒരു കുഴപ്പവും ഇല്ല.

ഡിക്‌ഷ്ണറി



ടിന്‍റു മോന്‍: എന്‍റെ മുത്തച്ഛന്‍ ഇംഗ്ലീഷ് ഡിക്‌ഷ്ണറി അരച്ചു കലക്കിക്കുടിച്ച ആളാണ്‌.
ബാബു: എന്നിട്ടോ?
ടിന്‍റു മോന്‍: സ്റ്റേപ്ലയര്‍ പിന്ന് തൊണ്ടയില്‍ കുടുങ്ങി മരിച്ചു പോയി.

ഗംഗ, യമുന



ടീച്ചര്‍: ഇന്ത്യയിലെ രണ്ട് പ്രധാന നദികളാണ്‌ ഗംഗ, യമുന. ഇതേ പോലെ പാകിസ്താനിലെ രണ്ട് നദികളുടെ പേര്‌ പറയുക.
ബാബു: ഖദീജ, ഫാത്തിമ.

എച്ച്2എസ്ഒ4



ടീച്ചര്‍: H2SO4 എന്താണ്‌?
ബാബു: എന്‍റെ നാവിന്‍ തുമ്പത്തുണ്ട് ടീച്ചര്‍; പറയാന്‍ കിട്ടുന്നില്ല.
ടീച്ചര്‍: എന്നാല്‍ വേഗം തുപ്പിക്കള; അതൊരു ആസിഡാണ്‌.

തീ പിടിച്ചു.



ടീച്ചര്‍: നിങ്ങള്‍ ഒരു നാലു നില കെട്ടിടത്തിന്‍റെ മുകളില്‍ നിനില്‌ക്കുകയാണെന്ന് വിചാരിക്കുക. അപ്പോള്‍ കെട്ടിടത്തിന്‌ തീ പിടിച്ചു. എന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും.
ബാലു: ഞാന്‍ താഴേക്ക് ചാടും.
രാജു: ഞാന്‍ ഫയര്‍ ഫോഴ്സിനെ വിളിക്കും.
ബാബു: ഞാന്‍ ആ വിചാരമങ്ങ് നിറുത്തും.

വയസ്സന്‍



വടിയും കുത്തി ബസ്സില്‍ നില്‍ക്കുന്ന ഒരു വയസ്സന്‍ ടിന്റു മോനോട്: മോന്‍ എന്നെയൊന്ന് സഹായിക്കുമോ?
ടിന്‍റു മോന്‍: ശരി അപ്പൂപ്പാ; ആ വടി ഇങ്ങ് തന്നേക്കൂ; ഞാന്‍ പിടിച്ചോളാം.

കല്യാണം



ടിന്‍റു മോന്‍: നമുക്ക് ഒളിച്ചോടിയിട്ട് കല്യാണം കഴിക്കണോ; അല്ല, കല്യാണം കഴിച്ചിട്ട് ഒളിച്ചോടണോ?
ബിന്ദു: ഞാനിപ്പോള്‍ നിന്നെ അടിച്ചോടിക്കണോ? അല്ല; ഓടിച്ചിട്ട് അടിക്കണോ?

ദീര്‍ഘായുസ്സ്



ഒരു യുവാവ്: ദീര്‍ഘായുസ്സ് ലഭിക്കാന്‍ വല്ല വഴിയുമുണ്ടോ?
ഡോക്ടര്‍: നിങ്ങള്‍ ഒരു കല്യാണം കഴിക്കുക.
യുവാവ്: കല്യാണം കഴിച്ചാല്‍ ദീര്‍ഘായുസ്സ് ലഭിക്കുമോ?
ഡോക്ടര്‍: ഇല്ല; ആ പൂതി മാറിക്കിട്ടും.

ഏഴാമത്തെ ജന്‍മം



ഭാര്യ: എന്‍റെ ഏഴ് ജന്‍മത്തിലും നിങ്ങളെന്‍റെ ഭര്‍ത്താവാകണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. നിങ്ങളോ?
ഭര്‍ത്താവ്: ഇതെന്‍റെ ഏഴാമത്തെ ജന്‍മമാകണേ എന്നാണ്‌ ഞാന്‍ പ്രാര്‍ത്ഥിക്കാറുള്ളത്.

നിങ്ങള്‍ക്കെന്നോടുള്ളത്ര



ഭര്‍ത്താവ്: നിനക്കെന്നോടെത്ര മാത്രം സ്നേഹമുണ്ട്?
ഭാര്യ: നിങ്ങള്‍ക്കെന്നോടുള്ളത്ര തന്നെ.
ഭര്‍ത്താവ്: എടീ, വഞ്ചകീ; നീ എന്നോട് സ്നേഹം നടിച്ച് പറ്റിക്കുകയാണല്ലേ?

രണ്ടു വര്‍ഷം 



ഗള്‍ഫില്‍ ജോലി ചെയ്യുന്ന ബാബു: സര്‍, എന്‍റെ ഭാര്യ പ്രസവിച്ചു, എനിക്കൊന്ന് നാട്ടില്‍ പോകണം.
അറബി: നീ വന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞില്ലേ? പിന്നെങ്ങനെ...
ബാബു: അത് ചോദിക്കാന്‍ തന്നെയാ ഞാന്‍ പോകുന്നത്.

ജന്‍മദിനം



ചോദ്യം: ജന്‍മദിനം എന്നാല്‍ എന്താണ്‌?
അബ്ദുല്‍ കലാം:  നിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ നിന്‍റെ അമ്മ ചിരിച്ച ഒരേയൊരു ദിവസം.

റെയില്‍ പാളം



ടിന്‍റു മോന്‍: ഈ ട്രെയ്‌ന്‍ കണ്ടുപിടിച്ചത് നന്നായി അല്ലേ?
ബാബു: അതെന്താ?
ടിന്‍റു മോന്‍: ഇല്ലെങ്കില്‍ ഈ റെയില്‍ പാളം വെറുതെ ആയിപ്പോകുമായിരുന്നില്ലേ?