രാജൻ മാഷ് യാത്ര പറയുകയാണ്...
പ്രസംഗത്തിനിടെ അദ്ദേഹം ഒരു അനുഭവം വിവരിച്ചു..
ഒരിക്കൽ ക്ലാസെടുത്ത് കൊണ്ടിരുന്നപ്പോൾ ഒരു ബെൻസ് കാർ ഗ്രൗണ്ടിൽ വന്ന് നിർത്തി...
അമൽ നീരദ് സിനിമയിലേത് പോലെ ഒരാൾ സ്ലോമോഷനിൽ മാഷിൻറെ ക്ലാസിനടുത്തെത്തി...
സ്വയം പരിചയപ്പെടുത്തിയ ശേഷം അയാൾ പറഞ്ഞു...
"സർ, എൻറെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം താങ്കളാണ്....."
രാജൻ മാഷ് എത്ര ആലോചിച്ചിട്ടും അങ്ങനെയൊരു ശിഷ്യനെ പഠിപ്പിച്ചതായി ഓർത്തെടുക്കാൻ സാധിച്ചില്ല...
മാഷ് ബുദ്ധിമുട്ടുന്നത് കണ്ട് അവൻ പറഞ്ഞു..
"സർ..എന്നെ പഠിപ്പിച്ചിട്ടില്ല..ഞാൻ എട്ടാം ക്ലാസിൽ ചേരാൻ വന്നപ്പോൾ ഇവിടത്തെ കുട്ടികൾ സാറിൻറെ ഭീകര ചൂരൽ പ്രയോഗത്തെ കുറിച്ച് പറഞ്ഞു..
അന്ന് പേടിച്ച് വിറച്ച് എട്ടാം ക്ലാസിൽ ചേരാതെ ഞാൻ ബോംബെയിലേക്ക് വണ്ടി കയറുകയായിരുന്നു...."
Rafeeque AM
No comments:
Post a Comment