KM Rasheed Neerkkunnam writes :
ഒരു ക്രൂരനായ മുതലാളിയുടെ വീട്ടിൽ രണ്ട് കഴുതകൾ (ജേഷ്ടൻ കഴുതയും അനിയൻ കഴുതയും) ജോലി ചെയ്തിരുന്നു.
മുതലാളിയുടെ ദ്രോഹം സഹിക്കാൻ പറ്റാതെ വരുമ്പോൾ അനിയൻ കഴുത ജേഷ്ടൻകഴുതയോട് പറയും
" ഞാനീ വീട്ടിൽ നിന്നും ഒളിച്ചോടുകയാണ് "
അപ്പോഴല്ലാം ജേഷ്ടൻ കഴുത പറയും "നീ കുറച്ചു കൂടി ക്ഷമിക്ക് വലിയ ഒരു പ്രതീക്ഷയിലാണ് ഞാനിവിടെ പിടിച്ചു നിൽക്കുന്നത് "
ഒരു ദിവസം വല്ലാതെ മുതലാളി ദ്രോഹിച്ചപ്പോൾ അനിയൻ കഴുത ഒളിച്ചോടാൻ തന്നെ തീരുമാനിച്ചു.
അപ്പോഴും ജേഷ്ടൻ കഴുത തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടില്ലന്നും നീ കൃറച്ചു കൂടി ക്ഷമിക്കണമെന്നും പറഞ്ഞു .
ഇത് കേട്ട് സഹികെട്ട അനുജൻ കഴുത ചോദിച്ചു എന്താണ് ചേട്ടന്റെ പ്രതീക്ഷ.
ജേഷ്ടൻ കഴുത സ്വരം താഴ്ത്തി അനുജനോട് പറഞ്ഞു,
"നിനക്കറിയാമല്ലോ നമ്മുടെ മുതലാളിയും ഭാര്യയും എന്നും വഴക്കാണ്,
വഴക്ക് മൂക്കുമ്പോൾ മുതലാളിയുടെ ഭാര്യ മുതലാളിയോട് പറയുന്നത് ഞാൻ പല തവണ കേട്ടിട്ടുണ്ട്
'' നിങ്ങളുടെ കൂടെ താമസിക്കുന്നതിനേക്കാൾ നല്ലത് വല്ല കഴുതയോടും കൂടി ഇറങ്ങി പോകുന്നതാ"
ആ ഒരു പ്രതീക്ഷയിലാണ് അനിയാ ഞാനിവിടെ പിടിച്ചു നിൽക്കുന്നത്.
No comments:
Post a Comment