ഒരു സ്കൂളില്‍ ശാസ്‌ത്രവും ഭാഷയും പഠിപ്പിക്കുന്ന രണ്ട് അദ്ധ്യാപകര്‍ പാര്‍ക്കില്‍ കണ്ടുമുട്ടി.
ശാസ്ത്രാദ്ധ്യാപകന്‍: നമുക്കൊരു ഗെയ്‌ം ആയാലെന്താ?
ഭാഷാദ്ധ്യാപകന്‍: എന്തു ഗെയ്‌മാണ്?
ശാസ്ത്രാ: ഒന്നാമന്‍ ഒരു ചോദ്യം ചോദിക്കും. രണ്ടാമന്‍ കൃത്യമായ ഉത്തരം പറഞ്ഞാല്‍ അയാള്‍ക്ക് അമ്പത് രൂപ ലഭിക്കും. ഉത്തരം പറഞ്ഞില്ലെങ്കില്‍ ചോദ്യകര്‍ത്താവിന് അമ്പത് രൂപ കൊടുക്കണം.
ഭാഷാ: ആവാം. ഒന്നാമത്തെ ചാന്‍സ് എനിക്ക്...
ശാസ്ത്രാ: ശരി, ചോദിച്ചോളൂ.
ഭാഷാ: കാലുപയോഗിച്ച് പറക്കുകയും ചിറകുപയോഗിച്ച് നടക്കുകയും ചെയ്യുന്ന പക്ഷി ഏതാണ്?
ശാസ്‌ത്രാദ്ധ്യാപകന്‍ വളരെ നേരം ആലോചിച്ചു. തന്റെ ലാപ്‌ടോപ്പിലെ എന്‍സൈക്ളോപീഡിയ പരതി നോക്കി. ഉത്തരം കിട്ടിയില്ല. ഇത്രയും കൌതുകമുള്ള ഒരു ജീവിയെക്കുറിച്ച് താന്‍ കേള്‍ക്കാതെ പോയത് വളരെ മോശമാണെന്നയാള്‍ക്ക് തോന്നി. ഭാഷാദ്ധ്യാപകര്‍ക്ക് ശാസ്ത്രവിഷയത്തില്‍ ജനറല്‍ നോളജ് കുറവായിരിക്കുമെന്ന തന്റെ ധാരണ അയാള്‍ തിരുത്തി. ഒരു ഭാഷാദ്ധ്യാപകന്‍ തന്നെ ഇത്ര ദയനീയമായി തോല്‍പ്പിച്ചതിനാല്‍ അയാള്‍ക്ക് 50 നു പകരം 500 രൂപ നല്‍കി. എന്നിട്ട് ഉത്തരം പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരം പറഞ്ഞുകൊടുക്കേണ്ട ബാദ്ധ്യത ചോദ്യകര്‍ത്താവിനുണ്ടെന്ന് ഗെയ്‌മിന്റെ നിബന്ധനയില്‍ പറഞ്ഞിട്ടില്ലെന്ന കാരണം പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി.
അതിനാല്‍ ശാസ്‌ത്രാദ്ധ്യാപകന്‍ തന്റെ ചാന്‍സ് ഈ അല്‍ഭുതജീവിയെക്കുറിച്ച് പഠിക്കാനായി ഉപയോഗിക്കാമെന്ന് കരുതി. അയാള്‍ ചോദിച്ചു: കാലുപയോഗിച്ച് പറക്കുകയും ചിറകുപയോഗിച്ച് നടക്കുകയും ചെയ്യുന്ന പക്ഷി ഏതാണ്?
ഭാഷാ: 50 രൂപ തരൂ. ഉത്തരം പറയാം.
ശാസ്‌ത്രാദ്ധ്യാപകന്‍ 50 രൂപ നല്‍കി. ആകാംക്ഷയോടെ ഉത്തരത്തിനായി കാത്തുനിന്നു.
ഭാഷാദ്ധ്യാപകന്‍ പറഞ്ഞു: അങ്ങനെ ഒരു പക്ഷി ഇല്ല.

വല്ലാത്ത ചോദ്യത്തിന് ഇല്ലാത്ത ഉത്തരം!
ReplyDelete