Followers

Sunday, July 21, 2024

എക്സിന്റെ വില

ക്ലാസ് എടുക്കുമ്പോൾ പകുതി ഉറങ്ങിക്കൊണ്ടിരുന്ന ബാബുവിനോട് കണക്ക് മാഷ് ചോദിച്ചു: 

എങ്കിൽ ബാബു പറ; ഇപ്പോൾ എക്സിന്റെ വില എന്താണ്?

ഞെട്ടി ഉണർന്ന ബാബു: 

നമ്മളെ തേച്ച് പോയവർക്ക് നമ്മൾ എന്ത് വില കൊടുക്കാനാണ് സാറേ? 

CV Basheer

Saturday, July 6, 2024

ഒരു പടി താഴെ

 വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്റെ അമ്മ ഉപദേശരൂപേണ പറഞ്ഞു:

"മോളെ.. എപ്പോഴും മുതിർന്നവർക്കു ഒരു പടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.."
(മരുമകൾ: അത് കേട്ടു അനുസരണയോടെ തലകുലുക്കി. അമ്മായിയമ്മ തുടർന്നൂ)
"ഉദാഹരണത്തിന് ഞാൻ സെറ്റിയില് ഇരിക്കുമ്പോൾ മോൾ എവിടെയിരിക്കും..?"
മരുമകൾ : "ഞാൻ ഒരു ചെറിയ stool-ൽ ഇരിക്കും"
അമ്മായിയമ്മ : " ഞാൻ stool-ൽ ഇരുന്നാലോ..?"
മരുമകൾ : "ഞാൻ ചെറിയ കൊരണ്ടി(പലക)യുടെ പുറത്തിരിക്കും.."
അമ്മായിയമ്മ : "ഞാൻ കൊരണ്ടിപ്പുറത്തിരുന്നാല് മോളെവിടെയിരിക്കും..?"
മരുമകൾ : "ഞാൻ തറയിലിരിക്കും.."
അമ്മായിയമ്മ : "ഞാൻ തറയിലിരുന്നാലോ...?"
മരുമകൾ : "ഞാൻ തറയിൽ ഒരു കുഴികുത്തി അതിലിരിക്കും.."
അമ്മായിയമ്മ : "ഞാൻ കുഴിയിലിരുന്നാലോ..?"
മരുമകൾ: "ഞാൻ ആ കുഴിയിൽ മണ്ണിട്ട് നിങ്ങളെ അതിലിട്ട് മൂടും...മനുഷ്യനു താഴുന്നതിനുമില്ലേ ഒരു പരിധി.."

Sunday, June 23, 2024

എല്ലാം എനിക്കറിയാം

 രാമുവും ദാമുവും ചങ്ക് സുഹൃത്തുക്കളാണ്. വ്യക്തിപരമായ രഹസ്യങ്ങൾ എല്ലാം പരസ്പരം പങ്കുവെക്കും.

ഒരു ദിവസം രാമുവും ദാമുവും പിണങ്ങി. രാമുവിന് ഒരു പണി കൊടുക്കാൻ ദാമു തീരുമാനിച്ചു.
ദാമു രാമുവിൻ്റെ പത്തു വയസ്സായ മകനെ കണ്ടപ്പോൾ അടുത്തു വിളിച്ച് ഒരു കാര്യം പറഞ്ഞു.
" ഇന്ന് അച്ഛൻ വീട്ടിലെത്തിയാൽ അദ്ദേഹത്തോട് സ്വകാര്യമായി 'എല്ലാം ഞാൻ കണ്ടിട്ടുണ്ട് അച്ഛാ - എല്ലാം എനിക്കറിയാം ' എന്ന് പറഞ്ഞു നോക്കൂ. കൈനിറയെ സമ്മാനങ്ങൾ കിട്ടും."
ചെക്കൻ വൈകിട്ട് അച്ഛൻ എത്തിയപ്പോൾ സ്വകാര്യമായി കാര്യം പറഞ്ഞു.
"എല്ലാം ഞാൻ കണ്ടിട്ടുണ്ട് അച്ഛാ - എല്ലാം എനിക്കറിയാം "
ഇത് കേട്ട ഉടൻ രാമു മകനെ അടുത്ത് വിളിച്ച് കയ്യിൽ ഒരു 100 രൂപ വച്ച് കൊടുത്തു.
" കാർത്തു നമ്മുടെ വേലക്കാരി അല്ലേ. അവൾ ഇടയ്ക്ക് വരുമ്പോൾ ഞാൻ ജോലികൾ പറഞ്ഞുകൊടുക്കാൻ അടുത്തു പോകുന്നതാണ്. മോൻ തെറ്റിദ്ധരിച്ചതാണ്. എന്നാലും ആരോടും പറയണ്ട "
പൈസ കിട്ടിയപ്പോൾ ചെക്കന് സന്തോഷമായി. ഈ ഐഡിയ അമ്മയുടെ അടുത്തും പ്രയോഗിക്കാൻ അവൻ തീരുമാനിച്ചു.
" എല്ലാം ഞാൻ കണ്ടിട്ടുണ്ട് അമ്മേ - എല്ലാം എനിക്കറിയാം "
അമ്മ ശരിക്കും ഞെട്ടി. അമ്മ 200 രൂപ എടുത്ത് മകൻറെ കയ്യിൽ വച്ചു.
" മോന് വെറുതെ തോന്നിയതാണ്. കറവക്കാരൻ കേശു വരുമ്പോൾ അമ്മ പാല് വാങ്ങി വെക്കാൻ അകത്തേക്ക് വിളിക്കുന്നതാണ്. മോൻ തെറ്റിദ്ധരിക്കരുത്. എന്നാലും ഈ വിവരം നീ ആരോടും പറയണ്ട"
ചെക്കന് സംഭവം നന്നായി പിടിച്ച.
കാലത്ത് കറവക്കാരൻ കേശു പശുക്കളെ കറക്കാൻ വന്നപ്പോൾ ചെക്കൻ അയാളോടും ഇക്കാര്യം പറഞ്ഞു.
" എല്ലാം ഞാൻ കണ്ടിട്ടുണ്ട് കേശുവേട്ടാ - എല്ലാം എനിക്കറിയാം "
കേശു ശരിക്കും ഞെട്ടി. അദ്ദേഹം പശുവിൻറെ മുല വിട്ടു പാൽപ്പാത്രം താഴെ വച്ച് എഴുന്നേറ്റു നിന്നു. എന്നിട്ട് വാത്സല്യപൂർവ്വം ചെക്കനെ നോക്കി. എന്നിട്ട് അവനെ കെട്ടിപ്പിടിച്ചു.
" ഇതെല്ലാം അറിയാമായിരുന്നെങ്കിൽ പിന്നെ നീ എന്താണ് ഇത്രയും കാലം എന്നെ അച്ചാ എന്ന് വിളിക്കാതിരുന്നത് ?"
ഇപ്പോഴാണ് ചെക്കൻ ഞെട്ടിയത് 😄
CV Basheer

Monday, February 5, 2024

യാത്രാബത്ത

 

തനിക്ക് യാത്രാബത്ത കൂട്ടിത്തരണമെന്ന് കാണിച്ച് വി.കെ.എൻ ഒരിക്കൽ സാഹിത്യ അക്കാദമിക്ക് കത്തയച്ചു. കുറിപ്പ് ഉപസംഹരിക്കുന്നത് ഇങ്ങനെ: " ആയതിന് നിലവിലുള്ള ചട്ടം അനുവദിക്കുന്നില്ലെങ്കിൽ പാലക്കാട്ടു നിന്നും തൃശ്ശൂർക്കുള്ള ദൂരം കുറച്ചു തന്നാലും മതി."

Written By: