ചിരിയായിരം
Followers
Sunday, July 21, 2024
എക്സിന്റെ വില
Saturday, July 6, 2024
ഒരു പടി താഴെ
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്റെ അമ്മ ഉപദേശരൂപേണ പറഞ്ഞു:
Sunday, June 23, 2024
എല്ലാം എനിക്കറിയാം
രാമുവും ദാമുവും ചങ്ക് സുഹൃത്തുക്കളാണ്. വ്യക്തിപരമായ രഹസ്യങ്ങൾ എല്ലാം പരസ്പരം പങ്കുവെക്കും.
Monday, February 5, 2024
യാത്രാബത്ത
Monday, September 12, 2022
ഇഷ്ടം
Saturday, May 7, 2022
അവധി--------------ബോസ് ഒരു ദിവസം തന്റെ സെക്രട്ടറിയോട്: 'ഞാനും നീയും ഒരാഴ്ച ലണ്ടനിൽ ടൂർ പോകുന്നു. നമ്മൾ ആസ്വദിക്കുന്നു.'സെക്രട്ടറി ഫോണിൽ തന്റെ ഭർത്താവിനോട്: 'ഞാൻ ജോലി ആവശ്യാർത്ഥം ഒരാഴ്ചയ്ക്ക് ബോസിന്റെ കൂടെ ലണ്ടനിലേക്ക് പോവുകയാണ്.'ഉടൻ ഭർത്താവ് തന്റെ കാമുകിയോട്: 'എന്റെ ഭാര്യ ഒരാഴ്ചക്ക് പുറത്ത് പോകുന്നു. നീ അവധിയെടുത്ത് വീട്ടിൽ വരൂ. നമുക്ക് ഒരാഴ്ച്ച ആസ്വദിക്കാം.'അധ്യാപികയായ കാമുകി തന്റെ വിദ്യാർത്ഥികളോട്: 'ഇന്ന് മുതൽ ഒരാഴ്ച നിങ്ങൾക്ക് അവധിയാണ്.ഞാൻ ഒരാഴ്ച്ച പുറത്തേക്ക് പോവുകയാണ്.'ബോസ് ആയ അച്ഛനോട് അതിലൊരു വിദ്യാർത്ഥി; 'അച്ഛാ.., ടീച്ചർ ഒരാഴ്ച്ച അവധിയാണ്. അതിനാൽ ഇന്ന് ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്.'അപ്പോൾ തന്നെ ബോസ് തന്റെ സെക്രട്ടറിയോട്: 'എന്റെ മകൻ ഒരാഴ്ച്ച അവധിക്ക് വീട്ടിൽ വരുന്നു. അത് കൊണ്ട് ടൂർ പ്രോഗ്രാം ക്യാൻസൽ.'സെക്രട്ടറി ഭർത്താവിനോട്: 'ടൂർ ക്യാൻസൽ.'ഭർത്താവ് അധ്യാപികയായ കാമുകിയോട്: 'ഭാര്യ ടൂർ പോകുന്നില്ല. അത് കൊണ്ട് നമ്മുടെ പ്രോഗ്രാം ക്യാൻസൽ.'അധ്യാപിക വിദ്യാർത്ഥികളോട്: 'എന്റെ ലീവ് ഞാൻ ക്യാൻസൽ ചെയ്തു.'ബോസ് ആയ അച്ഛനോട് വിദ്യാർത്ഥി: 'അച്ഛാ., ടീച്ചർഅവധി റദ്ദാക്കി. ഞാൻ വീട്ടിലേക്ക് വരുന്നില്ല.'ഉടൻ ബോസ് സെക്രട്ടറിയോട്: 'എന്റെ മകൻ വീട്ടിലേക്ക് വരുന്നില്ല. നമുക്ക് ലണ്ടനിൽ പോകാം. ആസ്വദിക്കാം.'ബാക്കി നിങ്ങൾ ബുദ്ധിയുള്ളവരല്ലേ....ഊഹിച്ചോളൂ..🤣🤣🤣#FunTime MP Siddique Calicut
Friday, August 27, 2021
മൊബൈൽ
Sunday, July 4, 2021
അഭിപ്രായം
Saturday, February 15, 2020
വാർത്ത
Friday, February 14, 2020
പ്രണയം
വാലന്റെയിന്‍സ് ഡേ
Friday, February 7, 2020
മന്ദബുദ്ധി
Thursday, February 6, 2020
വൃത്തികേട്
Tuesday, February 4, 2020
നോമ്പ്
അസൂയ
Tuesday, December 10, 2019
കമന്റടി
Thursday, November 14, 2019
അഡ്മിൻ
Friday, September 13, 2019
കട്ടന്‍
കോളജ് കാന്റീൻ അടക്കാന്‍ നേരമാണ് മലയാളം പ്രൊഫസര്‍ അലവിക്കുട്ടി സാര്‍ അങ്ങോട്ട് കടന്നു വരുന്നത്. അദ്ദേഹം വന്നാല്‍ കുറെ നേരം അവിടെ ഇരിക്കും എന്ന് കാന്റീന്‍ നടത്തിപ്പുകാരന്‍ അബൂട്ടിക്ക് അറിയാം.
"ഒരു കട്ടന്‍ ചായ" എന്ന് ഉറക്കെ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞ് സാര്‍ കസേരയില്‍ ഇരുന്നു.
ചുറ്റുപാടും നടക്കുന്നതിനെ കുറിച്ച് പൂര്‍ണ്ണമായും അശ്രദ്ധനായിരിക്കും പൊതുവേ അലവിക്കുട്ടി സാര്‍. തത്വശാസ്ത്രങ്ങളുടെ കുഴമറിച്ചിലില്‍ പെട്ട് തലച്ചോര്‍ എന്ഗേജ് ആയത് കൊണ്ട് മുന്നില്‍ നടക്കുന്ന ചെറിയ കാര്യങ്ങളെ അദ്ദേഹം ശ്രദ്ധിക്കാറില്ല.
"സര്‍, പാലില്ലല്ലോ" അബൂട്ടി പറഞ്ഞു.
അദ്ദേഹം കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് അബൂട്ടിയോട് തന്റെ സ്വതസിദ്ധമായ സൗമ്യത കൈവിടാതെ ഇങ്ങനെ പറഞ്ഞു.
"എന്നെ പറ്റിക്കണ്ട. പാല്‍ക്കാരന്‍ ഇപ്പൊ വന്ന് പോയത് ഞാന്‍ കണ്ടല്ലോ - വേഗം എടുക്ക് ഒരു കട്ടന്‍" മൂപ്പര് ഒരു ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് കൊളുത്തി വീണ്ടും സീറ്റില്‍ ഇരുന്നു!
Cee Vee
Wednesday, September 4, 2019
പല്ലുവേദന
സ്വന്തം കാര്യം 😊
'മുല്ല' കടുത്ത പല്ലുവേദന അനുഭവിക്കുകയാണ്. രാത്രി മുഴുവൻ കടുത്ത വേദന സഹിച്ച് ഉറങ്ങാതിരുന്നു. നേരം പുലർന്നപ്പോൾ അടുത്ത വീട്ടിൽ നിന്നും ഒരു കൂട്ട കരച്ചിൽ കേട്ടു.
മുല്ല അവരോട് വിളിച്ചുചോദിച്ചു.
"എന്തുപറ്റി?"
അയൽവീട്ടിലെ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞുകൊണ്ട് പറഞ്ഞു
"ഞങ്ങളുടെ അച്ഛൻ മരിച്ചു"
"ഹോ, അത്രയേ ഉള്ളൂ! ഞാൻ വിചാരിച്ചു ആർക്കെങ്കിലും പല്ലുവേദന വന്നു എന്ന്"
Cee Vee
Tuesday, September 3, 2019
മറന്നു
അതിഥിക്ക് മുന്‍പില്‍ വച്ച് ഭാര്യയെ 'മുത്തേ, പൊന്നേ' എന്നൊക്കെ വിളിക്കുന്നത് കേട്ട്, സന്തോഷത്തോടെ അതിഥി അയാളോട് സ്വകാര്യം പറഞ്ഞു.
"ഇങ്ങനെ സ്നേഹത്തോടെ വിളിക്കാന്‍ ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ വലിയ അടുപ്പത്തില്‍ ആണല്ലേ?"
അയാള്‍: അതുകൊണ്ടല്ല. ഞാന്‍ സത്യത്തില്‍ അവളുടെ പേര് തന്നെ മറന്നു പോയി!
Cee Vee
Sunday, September 1, 2019
പറയൂ
"മരിച്ചുപോയാൽ എന്ത് സംഭവിക്കും?" ഒരാൾ മുല്ലയോട് ചോദിച്ചു.
"എനിക്കറിയില്ല" മുല്ല ശബ്ദം താഴ്ത്തി പറഞ്ഞു.
"തലപ്പാവും തൊപ്പിയും ധരിച്ച താങ്കൾക്ക് പോലും അത് അറിയില്ല എന്നോ?" അയാൾ ഈർഷ്യയോടെ ചോദിച്ചു.
മുല്ല തന്റെ തൊപ്പിയും തലേക്കെട്ടും ഊരി എടുത്ത് അയാളുടെ തലയിൽ വെച്ചു.
"ഇനി താങ്കൾ പറയൂ" മുല്ല നിർവികാരനായി പറഞ്ഞു😎
Cee Vee
Wednesday, August 28, 2019
കണ്ടാൽ
അനുഭവം:
അബ്ബാസ് കെ എ പാസ്പോര്ട്ട് എടുക്കാൻ വന്നു. സ്വദേശം പുത്തിഗെ പഞ്ചായത്തിലെ കന്തൽ.
പൂർണ നാമം: ABBAS KANDAL ANDUNHI
സഹപ്രവർത്തകൻ വിശ്വൻ എന്ന വിശ്വനാഥൻ അതുറക്കെ വായിച്ചു:
അബ്ബാസ് കണ്ടാൽ അന്തുഞ്ഞി!!!
Farooque Shrqui Thalangara
Monday, August 12, 2019
കാളകൾ
പാടത്ത് പണിയിലേർപ്പെട്ട വേലുഅണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്.
□ താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?_
■ അതെ.
□ എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കാറ് ?
■ കറുത്തതിനോ അതോ വെളുത്തതിനോ?
# ഉത്തരം കേട്ട് ഒന്ന് അമ്പരന്നുവെങ്കിലും സമചിത്തത വീണ്ടെടുത്ത്
വെളുത്തതിന് ?
■ പച്ചപ്പുല്ല്
□ കറുത്തതിനോ ?
■ പച്ചപ്പുല്ല്
□ ശരി. ഇവയെ എന്തു വെള്ളത്തിലാണ് കുളിപ്പിക്കാറ് ?
■ കറുത്തതിനെയോ അതോ വെളുത്തതിനെയോ?
□ കറുത്തതിനെ ?
■ പച്ചവെള്ളത്തിൽ
□ അപ്പോൾ വെളുത്തതിനെയോ ?
■ പച്ചവെള്ളത്തിൽ
□ രാത്രിയിൽ ഇവയെവിടെയാണുറങ്ങുന്നത് ?
■ വെളുത്തതോ അതോ കറുത്തതോ?
# നല്ല നീരസത്തോടെ എങ്കിലും ഒരൽപ്പം ചിരി വരുത്തി...
□ വെളുത്തതിനെ ?
■ അതിനെ പുറകിലത്തെ തൊഴുത്തിൽ.
□ അപ്പോൾ കറുത്തതിനെ?
■ അതിനെയും അവിടെത്തന്നെ.
#$ ഇതോടെ കൺട്രോൾ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ :
□ താനെന്തൊരു ദുരന്തമാണെടോ? ചോദിക്കുമ്പോഴൊക്കെ കറുത്തതിനെയോ വെളുത്തതിനെയൊന്ന് ചോദിച്ച് താനെന്താ കളിക്കുകയാണോ ?
■ വേലു അണ്ണൻ : കറുത്ത കാള എന്റെതാണ്.
□ അപ്പോൾ വെളുത്ത കാളയോ ?
■ അതും എന്റെതു തന്നെ
ഇതോടെ മാധ്യമക്കാരന്റെ കിളി പോയി.
കൂളായി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി വേലു അണ്ണൻ പറഞ്ഞു ... എന്നും കാലത്ത് മുതൽ ഇരുട്ടും വരെ ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും കാണിച്ച് നാട്ടുകാരുടെ ക്ഷമ കെടുത്തുന്ന നിന്നെയൊക്കെ ഒന്ന് കൈയ്യിൽ കിട്ടാൻ കാത്തിരിക്കയായിരുന്നു.
കടപ്പാട്
MR Anilkumar
Friday, July 26, 2019
ഗ്രാവിറ്റി
"ഐസക് ന്യൂട്ടന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ തലയിലേക്ക് ഒരാപ്പിള്‍ വീഴുകയും ആ അനുഭവത്തില്‍ നിന്ന് അദ്ദേഹം 'ഗ്രാവിറ്റി നിയമം' കണ്ടു പിടിക്കുകയും ചെയ്തു. എന്തൊരു ബുദ്ധി, അല്ലെ കുട്ടികളെ?"
"അതെ ടീച്ചര്‍ , ശരിയാണ്. അങ്ങേര് ഇതുപോലെ വല്ല ക്ലാസ് ടീച്ചറുടെയും വായില്‍ നോക്കി ഇരിക്കുവായിരുന്നേല്‍ ഒരു കുന്തോം കണ്ടു പിടിക്കില്ലായിരുന്നു!"
Cee Vee
Wednesday, July 24, 2019
പീസ്
പണ്ട് ഒറ്റപ്പാലത്തെ ഒരു തിയേറ്ററിൽ "A" പടങ്ങള്‍ മാത്രം കളിക്കുന്ന സമയം...
ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ് വേറെ ഇടും...
ചിനക്കത്തൂർ പൂരത്തിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള Xചേട്ടന്‍ അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ആ തിയ്യറ്ററില്‍ ചെന്നു...
പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി.
"പീസ് ഇടടാ @#%$^& ഡാഷ് മോനേ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന X ചേട്ടന്‍ ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന xxമോൻ.
അവര്‍ തമ്മില്‍ കണ്ടു......!!! 😨😨😕
............................................................
പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ,
X ചേട്ടന്‍ അപ്പവും കോഴിക്കറിയും കഴിക്കുന്നു.
xxമോൻ പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല. xxമോൻ അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി.എന്നിട്ട് ചോദിച്ചു,
"പീസ് ഇടട്ടെ മോനേ? പീസ് ഇനീം ഇടട്ടെ?"
മോന്‍ അപ്പനെ നോക്കി.......
അപ്പന്‍ മോനേ നോക്കി.
എന്നിട്ട് അമ്മയോട് പറഞ്ഞു...
"വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!"😃😛🤣
Vijay Raghavan Chempully
Tuesday, April 2, 2019
മെല്ലെ മെല്ലെ
ഫാദർ: മദ്യപാനം മെല്ലെ മെല്ലെ മരണത്തിലെക്കാണ് നയിക്കുന്നത്..
കാദർ: മെല്ലെ മെല്ലെ മതിയച്ചോ എനിക്ക് മരിക്കാൻ ധൃതിയൊന്നുമില്ല..
Abdulla Gurukkal
Wednesday, September 12, 2018
അനുഭവം
അങ്ങനെ നമ്പൂതിരി സിനിമ കാണൽ ഒരു പതിവാക്കി. ഇത്തവണ മൂപ്പർ ഇല്ലത്തെ കാര്യസ്ഥൻ രാമനെയും കൂട്ടിയാണ് സിനിമയ്ക്ക് പോയത്.
ഒരു സീനിൽ, നിരാശ പൂണ്ട നായകൻ രണ്ടാം നിലയുടെ മുകളിൽ നിന്നും ചാടുവാനൊരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി രാമനോടു ചോദിച്ചു.
"രാമാ, ആ പയ്യൻ ചാടുമോ, ഇല്ലയോ ?
“അതിലെന്താ സംശയം ? അവൻ ചാടും !
“ഉറപ്പ് ? ..''
''എനിക്കുറപ്പാണ് ..”
“ന്നാൽ നൂറുരൂപയ്ക്ക് പന്തയം .. നോം പറേണൂ , അവൻ ചാടില്ല!”“എങ്കിൽ ശരി ..”പക്ഷെ, തിരുമേനിയുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് നായകൻ ചാടി !
തിരുമേനി പന്തയത്തുക കൊടുക്കാനൊരുങ്ങിയപ്പോൾ രാമൻ
-“തിരുമേനീ, എന്നോടു ക്ഷമിക്കണം .. ഞാൻ ഈ പടം മുമ്പൊരു തവണ കണ്ടതാണ് ..! അതുകൊണ്ട് പന്തയത്തുക തരണ്ടകാര്യമില്ല !”
തിരുമേനിയുടെ മറുപടി ഇങ്ങിനെയായിരുന്നു -“ഡോ, നോമും ഈ പടം മുമ്പൊരു തവണ കണ്ടതാ ..! കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു .. ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ലെന്നാ നോം നിരീച്ചത് ! ങ്ഹാ .. എന്താപ്പോ പറയ്യാ .. ഇവനൊക്കെ ഇനി എപ്പോഴാണാവ്വോ ദൊക്കെ പഠിക്ക്യാ ..!??”
Ajith Kumar MA
Thursday, August 23, 2018
സമ്മതിക്കില്യ
കോരൻ : തിരുമേനീ അടിയന്റെ കുടിൽ മഴയത്ത് പൊളിഞ്ഞ് പോയി.. കുട്ടികളും, ഭാര്യയും എല്ലാം മഴയത്ത് ആണെ...
തിരുമേനി : കഷ്ടംതന്നെ കോര.. വിധി എന്നല്ലാതെ എന്താ പറയാ.. ആട്ടെ എന്ത് നഷ്ടം വന്നു?
കോരൻ : ഒരു ഇരുനൂറു ഉർപ്യ നഷ്ടം വന്നിട്ടുണ്ട്.
തിരുമേനി : ന്നാ ഒരുർപ്യ.. പോരെ?
കോരൻ : തിരുമേനി ക്ഷമിക്കണം. നമ്മടെ മമ്മുണ്ണിക്ക ഒരു അൻപതുർപ്യ തരാം ന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാൽ വല്യ സഹായാണെ.
തിരുമേനി : എന്താ കോര നീ ഇപ്പറണ്യ? കണ്ടോലോട് കാശ് വാങ്ങി നീ പുര കെട്ടിയാൽ പിന്നെ നോം എന്തിനാ ഇന്റെ ജന്മിയാണ് ന്ന് പറഞ്ഞ് ഇരിക്കുന്നെ.. അതൊന്നും വേണ്ട.. നീ പട്ടിണി കിടന്നു ചത്താലും നോം അത് സമ്മതിക്കില്യ...
(കടപ്പാട്)
Nargees Beegum
ഇത് Nargees Beegum എഴുതിയതല്ലെന്നും എവിടെ നിന്നോ copy & paste ചെയ്തതാണെന്നും അവർ അറിയിച്ചിട്ടുണ്ട്.
Sunday, August 5, 2018
രാജ്യരഹസ്യം
വിൻസ്റ്റൺ ചർച്ചിലിനെ വിഡ്ഡി എന്ന് വിളിച്ചതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്തു. പിറ്റേദിവസം പ്രതിപക്ഷം ഹൗസ് ഓഫ് കോമൺസ് സഭയിൽ ആഞ്ഞടിച്ചു. പ്രധാനമന്ത്രിയെ വിഡ്ഢി എന്നു വിളിച്ചാൽ അറസ്റ്റ് ചെയ്യുന്ന പട്ടാള ഭരണമാണോ നാട്ടിൽ എന്ന് അവർ ചോദിച്ചു.
ചർച്ചിലിന്റെ മറുപടി എല്ലാവരും വാ തുറപ്പിച്ചു!
"പ്രധാനമന്ത്രിയെ വിഡ്ഡി എന്ന് വിളിച്ചത് കൊണ്ടല്ല അയാളെ അറസ്റ്റ് ചെയ്തത്. മറിച്ച് യുദ്ധസമയത്ത് ഒരു രാജ്യരഹസ്യം വിളിച്ചുപറഞ്ഞതിനാണ്"
Cee Vee
Monday, July 30, 2018
അടുക്കളക്കാരി
മാഷ് പറഞ്ഞുനിറുത്തിയതും മനുദേവ് ചാടിയെഴുന്നേറ്റു: ഇപ്പോഴായിരുന്നെങ്കിൽ CYLINDERELLA എന്ന് പറയേണ്ടി വരുമായിരുന്നു. കാരണം അടുക്കളയിൽ Cinder ഇല്ല. Cylinder ആണുള്ളത്.
Zeenath M
Sunday, July 29, 2018
അപ്പോയിന്റ്മെൻറ്
"സാറെ മകന് ഒരു കൗൺസിലിംഗ് വേണം"
"എന്താ പ്രശ്നം?"
"അവൻ ഒരു പ്രണയത്തിൽ പെട്ടിരിക്കുകയാണ്"
"അത് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി"
"അവൻ ഉറങ്ങിയാൽ അവൻറെ ഫോണും വാട്സപ്പും അവൻറെ പുസ്തകങ്ങളും ബാഗും ഒക്കെ ഞാനെന്നും പരിശോധിക്കാറുണ്ട് അങ്ങനെ മനസ്സിലായി"
"അത് ശരി. മകനെ പിന്നെ കാണിക്കാം. ആദ്യം നിങ്ങൾക്ക് ഒരു അപ്പോയിന്റ്മെൻറ് തരട്ടെ?"
Cee Vee
Friday, July 20, 2018
ചെറിയ ഓപറേഷൻ
ഡോക്ടർ(ഓപറേഷൻ തീയേറ്ററിൽ):- "പേടിക്കണ്ട രമേശേ, ഇതൊരു ചെറിയ ഓപ്പറേഷനല്ലേ..."
രോഗി: " പക്ഷെ, എന്റെ പേര് രമേശ് എന്നല്ലല്ലോ"
ഡോക്ടർ: "അത് പിന്നെ എനിക്കറിയാൻ പാടില്ലേ..? രമേശ് എന്റെ പേരാണ് !"
Safarulla Sherule
Wednesday, July 11, 2018
തലച്ചോർ
” ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ശരീരാന്തിരക അവയവമാണ് തലച്ചോർ. അതിന്റെ പ്രവർത്തനം നിന്നാൽ അയാൾ മരിച്ചു എന്ന് ഉറപ്പിക്കാം. എന്നാല് ജീവിച്ചിരിക്കെ തന്നെ ജീവിതത്തിൽ ഒരിക്കൽ അൽപ നേരത്തേക്ക് മാത്രം അത് പ്രവർത്തനം നിർത്തും.". ബയോളജി സാർ പറഞ്ഞു.
"അതെപ്പൊഴാ സാറേ?". പിള്ളേര് കോറസായി ചോദിച്ചു.
"പെണ്ണ് കാണാൻ പോകുമ്പോൾ"
Cee Vee
മനസമാധാനം
മകന് ജോലി ലഭിച്ച് ആദ്യ ശമ്പളം കിട്ടിയപ്പോൾ അച്ഛന് ആയിരം രൂപ കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു.
" ഇൗ പൈസ കൊണ്ട്, കുറച്ച് ദിവസം എങ്കിലും അച്ഛന് മനസമാധാനത്തോടെ ജീവിക്കാനുള്ള, എന്തെങ്കിലും ചെയ്യണം"
അച്ഛൻ സമ്മതിച്ചു.
പിറ്റെ ദിവസം അങ്ങാടിയിൽ പോയി തിരിച്ചു വരുമ്പോൾ ആയാൾ ഭാര്യക്ക് ഒരു സമ്മാനവും വാങ്ങിയാണ് വന്നത്!
#സീവീ
Monday, July 9, 2018
പാതിരാത്രിയിൽ
നന്നായി മദ്യപിച്ച് ആടിയാടി പോകുന്ന യുവ കവിയെ അർദ്ധരാത്രി പോലീസ് റോഡിൽ തടഞ്ഞു
നിർത്തി ചോദ്യം ചെയ്തു.....
എങ്ങോട്ടാ....?
ഞാൻ ഒരു പ്രഭാഷണം കേൾക്കാൻ
പോവുകയാണ്......
ഈ അസമയത്തോ......? എന്തിനെപ്പറ്റി........?
മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയും........
സംഗതി കൊള്ളാമല്ലോ... ആട്ടെ
ആരാണ് ഈ പാതിരാത്രിയിൽ
പ്രഭാഷണം നടത്തുന്നത്........
എന്റെ ഭാര്യ.....
Yemmar Mohan
Monday, June 25, 2018
ധൂർത്ത്
ഭാര്യയ്ക്ക് ഭയങ്കര ധൂർത്ത്.
ഇന്നലെ 5,000 രൂപ ചോദിച്ചു.
രണ്ടു ദിവസം മുമ്പ് 7,000 ചോദിച്ചു.
കഴിഞ്ഞാഴ്ച 10,000 ചോദിച്ചു. "
സുഹൃത്ത്:
"ഹോ... ഭയങ്കരം തന്നെ. ഇതൊക്കെ എങ്ങിനെയാ അവർ ചെലവാക്കുന്നത്?"
"ആ... ആർക്കറിയാം.കൊടുത്താലല്ലേ അറിയാൻ പറ്റൂ."
😁😁😀
Vijay Raghavan Chempully
Sunday, June 24, 2018
മൊറോക്കോ
റഷ്യയിലെ ഒരു തെരുവിൽ കണ്ടുമുട്ടിയ രണ്ട് ഫുട്ബോൾ ആരാധകർ:
" നിങ്ങളേത് രാജ്യത്തിൻ്റെ സപ്പോർട്ടറാ..?"
"മൊറോക്കോ.."
"അയ്യേ നിങ്ങക്ക് കൊള്ളാവുന്ന വല്ല രാജ്യത്തിനും സപ്പോർട്ടിക്കൂടെ.. ഞാൻ ബ്രസീൽ ഫാനാ.."
"ബ്രസീലിലെവിടാ നിങ്ങടെ വീട്..?"
"ഏയ് എൻ്റെ വീട് ബ്രസീലിലൊന്നും അല്ല, ഇന്ത്യയിൽ മലപ്പുറം എന്ന സ്ഥലത്താ.."
"എന്നാ എൻ്റെ വീട് മൊറോക്കോയിലാ..."
Sijoy K Jose
Saturday, June 23, 2018
ന്യൂസ്
ഒരു tv റിപ്പോർട്ടർ ഒരു ആട് 🐏കൃഷിക്കാരനെ ഇൻറര്‍വ്യു ചെയ്യാന്‍ ചെന്നു..
റിപ്പോര്‍ട്ടര്‍; താങ്കള്‍ ഈ ആടുകള്‍ക്ക് എന്ത് ആഹാരം ആണ് കൊടുക്കുന്നത്
കൃഷികാരന്‍ ; കറുത്തതിനോ ,വെളുത്തതിനോ .
റിപ്പോര്‍ട്ടര്‍; വെളുത്തതിനു...
കൃഷിക്കാരന്‍ ; പുല്ല്...
റിപ്പോര്‍ട്ടര്‍ ; അപ്പൊ കറുത്തതിനോ.
കൃഷിക്കാരന്‍ ; അതിനും പുല്ല്..
റിപ്പോര്‍ട്ടര്‍ ;താങ്കള്‍ ഇതിനെ കെട്ടിയിടാറണ്ടോ..
കൃഷിക്കാരന്‍; കറുത്തതിനെയോ ,വെളുത്തതിനെയോ
റിപ്പോര്‍ട്ടര്‍; വെളുത്തതിനെ;;
കൃഷിക്കാരന്‍ ; വെളിയില്‍ മുറിയില്‍
റിപ്പോര്‍ട്ടര്‍; അപ്പോള്‍ കറുത്തതിനെയോ..
കൃഷിക്കാരന്‍ ; അതിനെയും വെളിയില്‍ മുറിയില്‍
റിപ്പോര്‍ട്ടര്‍; നിങ്ങള്‍ ഇതിനെ കുളിപ്പിക്കറുണ്ടോ..
കൃഷിക്കാരന്‍; കറുത്തതിനെയോ, വെളുതതിനെയോ..
റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു പിടുത്തം വിട്ടു;
എല്ലാത്തിനും താങ്കള്‍ എല്ലാം ഒരു പോലെ ചെയ്യുന്നു, പിന്നെ നിങ്ങള്‍ എന്നോട് എപ്പോഴും എന്തിനാ ചോദിക്കുന്നത് കറുത്തതിനാണോ വെളുത്തതിനു ആണോ എന്ന്..
കൃഷിക്കാരന്‍ ;അതിനു കാരണം ഉണ്ട് .ആ കറുത്തത് എന്റെ ആണ്.
റിപ്പോര്‍ട്ടര്‍; അപ്പോള്‍ വെളുത്തത്
കൃഷിക്കാരന്‍ ; അതും എന്റേത് ആണ്..
റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു എഴുനേറ്റു .
അപ്പോള്‍ കൃഷിക്കാരന്‍ ,
ഇരിക്കെടാ അവിടെ. നിനക്ക് ഇപ്പോള്‍ മനസ്സിലായോ ,നീയൊക്കെ രാവിലെ മുതല്‍ രാത്രി വരെ ഒരു ന്യൂസ് തന്നെ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ ഞങ്ങളുടെ വിഷമം...ബാക്കി കൂടി നീ ചോദിച്ചിട്ട് പോയാല്‍ മതി....😁😁😜💃🏿💃🏿💃🏿
കടപ്പാട്.
Ajith Kumar MA
ഉണ്ണാക്കൻ
😂😂😂
പെൺകുട്ടിയും അച്ഛനും കൂടി അമ്പലത്തിൽ നിന്ന് തൊഴുതിറങ്ങുമ്പോഴാണ് പെൺകുട്ടിയുടെ സഹപാഠിയായ കാമുകൻ അവരുടെ മുന്നിൽ എത്തിയത്. കാമുകൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ കൂടെയുള്ളത് തന്റെ അച്ഛനാണെന്നു അവൻ അറിയാൻ വേണ്ടി അവൾ പറഞ്ഞു: മനോഹരൻ കോട്ടയം എഴുതിയ *"അച്ഛനുണ്ട് എന്റെ കൂടെ"* എന്ന പുസ്തകം നിനക്ക് തരാൻ എടുത്തുവച്ചിട്ടുണ്ട്. നാളെ കോളേജിൽ വരുമ്പോൾ ഞാൻ കൊണ്ട് വരാം.
കാമുകൻ : അയ്യോ എനിക്കാ പുസ്തകമല്ല വേണ്ടത്. നാളെ കോളേജിൽ വരുമ്പോൾ സന്തോഷ് സമാഗമം എഴുതിയ *"നാളെ തമ്മിൽ എവിടെ കാണും"* എന്ന പുസ്തകം കൊണ്ട് തന്നാൽ മതി.
പെൺകുട്ടി : അതിനു പകരം സുന്ദരൻ അനുരാഗി എഴുതിയ *"വഴിവക്കിലെ ആളൊഴിഞ്ഞ ആ പറമ്പിൽ"* മതിയോ?
കാമുകൻ : അത് ഓക്കേ. ലോലവികാരൻ കൃഷ്ണൻ എഴുതിയ *"കണ്ണിലെണ്ണയും തൂവി കാത്തിരിക്കും"* ഉണ്ടെങ്കിൽ അതും കൊണ്ട് വരണം.
പെൺകുട്ടി : തീർച്ചയായും!! ഞാൻ വരുമ്പോൾ നാളെ ആനന്ദ് പ്രതീക്ഷ എഴുതിയ *"നിന്നെ ഒരിക്കലും നിരാശപ്പെടുത്തില്ല"* എന്ന പുസ്തകവും കൊണ്ട് വരാം.
മകളുടേയും പയ്യന്റെയും സംഭാഷണം നിശ്ശബ്ദം കേൾക്കുകയായിരുന്ന അച്ഛൻ
പയ്യൻ പോയി കഴിഞ്ഞപോൾ മകളോട് : ഇന്നത്തെക്കാലത്തു ഇത്ര അധികം പുസ്തകങ്ങളെ കുറിച്ച് അറിയാവുന്ന കുട്ടികളുണ്ടോ? ഇത്രയൊക്കെ വായിക്കാനുള്ള സമയം ആ പയ്യന് കിട്ടുന്നുണ്ടോ?
പെൺകുട്ടി : അച്ഛാ, അവൻ ഞങ്ങളുടെ ക്‌ളാസിലെ ഏറ്റവും മിടുക്കനും സമർത്ഥനുമായ സ്റ്റുഡന്റാണ്. അവന്റെ ഹോബി തന്നെ വായനയാണ്.
അച്ഛൻ : അതെനിക്ക് നിങ്ങൾ തമ്മിലുള്ള സംസാരം കേട്ടപ്പോഴേ മനസ്സിലായി.
നീ നാളെ അവനെ കാണുമ്പോൾ കാരണവർ തങ്കപ്പൻ നായർ എഴുതിയ *വയസ്സന്മാരെല്ലാം വെറും ഉണ്ണാക്കൻമാരല്ല* എന്ന പുസ്തകം കൂടി വായിക്കാൻ പ്രത്യേകിച്ച് പറയണം. സമയം കിട്ടിയാൽ മോൾക്കും ആ പുസ്തകം വായിക്കാം.😝😝😝
MP Riyaz